വിദ്യാർഥികളിൽ കൗതുകമുണർത്തി ഭാരതീയ വിദ്യാഭവനിലെ ”കളമരങ്ങ്” കലാശില്പശാല

ഇരിങ്ങാലക്കുട : അന്യം നിന്നു പോകുന്ന നാടൻകലകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ, ഭാരതീയ വിദ്യാഭവന്റെയും ഇൻഫോസിസ് ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കലാപ്രോത്സാഹന യജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ സംഘടിപ്പിച്ച കലാശില്പശാല ”കളമരങ്ങ്” വിദ്യാർഥികളിൽ കൗതുകമുണർത്തി.

കളമെഴുത്ത്, ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങളെക്കുറിച്ച് പുതുതലമുറയ്ക്ക് അറിവു പകരാൻ ശില്പശാലയിലൂടെ അവസരമൊരുങ്ങി.

പ്രസിദ്ധ കളമെഴുത്ത് കലാകാരനും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ കടന്നമണ്ണ ശ്രീനിവാസൻ, കേരള കലാമണ്ഡലം ഓട്ടൻതുള്ളൽ വിഭാഗം മേധാവിയും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ കലാമണ്ഡലം മോഹനകൃഷ്ണൻ എന്നിവരാണ് ശില്പശാല നയിച്ചത്.

കേരള കലാമണ്ഡലത്തിൽ നിന്നുള്ള ഐശ്വര്യ എസ് കുമാർ, അനിരുദ്ധ്, അദ്വൈത ആനന്ദ് എന്നീ വിദ്യാർഥികളും ശില്പശാലയിൽ പങ്കുചേർന്നു.

ഉദ്ഘാടന സമ്മേളനത്തിൽ ചെയർമാൻ അപ്പുക്കുട്ടൻ നായർ, സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി എൻ മേനോൻ, വിവേകാനന്ദൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, മലയാള വിഭാഗം മേധാവി ബിന്ദുമതി എന്നിവർ പങ്കെടുത്തു.

സ്കൂളിലെ മലയാളം വിഭാഗമാണ് പരിപാടികൾ ഏകോപിപ്പിച്ചത്.

ഭാരതീയ വിദ്യാഭവനിൽ ”കളമരങ്ങ്” കലാശില്പശാല 10ന്

ഇരിങ്ങാലക്കുട : അന്യം നിന്നു പോകുന്ന നാടൻകലകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, ഭാരതീയ വിദ്യാഭവന്റെയും ഇൻഫോസിസ് ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കല പ്രോത്സാഹന യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശില്പശാലയ്ക്ക് ഭാരതീയ വിദ്യാഭവൻ വേദിയാകും.

കളമെഴുത്ത്, ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങളെ ആസ്പദമാക്കിയുള്ള ശില്പശാല ഫെബ്രുവരി 10 തിങ്കളാഴ്ച രാവിലെ 9.30ന് ആരംഭിക്കും.

നമ്മുടെ അനുഷ്ഠാന, ക്ഷേത്ര, നാടൻ കലാരൂപങ്ങളെക്കുറിച്ച് പുതുതലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി ശില്പശാലയിൽ വിവിധ കലാരൂപങ്ങൾ ആസ്വദിക്കാൻ അവസരം ഒരുക്കും.

ശില്പശാല പ്രസിദ്ധ കളമെഴുത്ത് കലാകാരനും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ കടന്നമണ്ണ രാമകൃഷ്ണൻ, കേരള കലാമണ്ഡലം ഓട്ടൻതുള്ളൽ വിഭാഗം മേധാവിയും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ കലാമണ്ഡലം മോഹനകൃഷ്ണൻ എന്നിവർ നയിക്കും.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ഒഡീസി നൃത്ത ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര സാംസ്കാരിക വകുപ്പും സ്പിക് മാക്കെയും സംയുക്തമായി നടത്തുന്ന കലാ പൈതൃക പ്രചാരണയജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ഒഡീസി ശില്പശാല സംഘടിപ്പിച്ചു.

പ്രസിദ്ധ ഒഡീസി നർത്തകി മധുലിത മൊഹപാത്ര ശില്പശാല നയിച്ചു.

ബസിഷ്ഠ നായക്, സൗഭാഗ്യ നാരായൺ ചൗധരി, ജഗബന്ധു നായിക് എന്നീ സംഗീതകലാകാരന്മാരും പങ്കുചേർന്നു.

ഉദ്ഘാടന സമ്മേളനത്തിൽ സ്പിക്മാക്കെ തൃശൂർ കോഡിനേറ്റർ ഉണ്ണി വാര്യർ, സ്കൂൾ ചെയർമാൻ അപ്പുക്കുട്ടൻ നായർ, വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം പി എൻ മേനോൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, പി ടി എ പ്രസിഡന്റ്‌ ഡോ ജീന ബൈജു തുടങ്ങിയവർ പങ്കെടുത്തു.

മധുലിത മൊഹപാത്ര ഒഡീസി എന്ന കലാരൂപത്തെക്കുറിച്ച് വിശദീകരിക്കുകയും നൃത്താവതരണം നടത്തുകയും ചെയ്തു.

വിദ്യാർഥികൾക്ക് മധുലിത മൊഹപാത്രയോടൊപ്പം നൃത്തം ചെയ്യാൻ അവസരം ലഭിച്ചു.

അധ്യാപികമാരായ വിദ്യ സ്വാഗതവും സീമ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ഒഡീസി നൃത്ത ശില്പശാല 7ന്

ഇരിങ്ങാലക്കുട : കേന്ദ്ര സാംസ്കാരിക വകുപ്പും സ്പിക് മാക്കെയും സംയുക്തമായി നടത്തുന്ന കലാപൈതൃക പ്രചാരണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒഡീസി ശില്പശാലയ്ക്ക് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ വേദിയാകും.

പ്രസിദ്ധ ഒഡീസി നർത്തകി മധുലിത മൊഹപാത്ര നയിക്കുന്ന ശില്പശാല ഫെബ്രുവരി 7ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിക്കും.

കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാൻ യുവപുരസ്‌കാർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മധുലിത മൊഹപാത്ര ദൂരദർശൻ്റെ ‘എ’ ഗ്രേഡ് ആർട്ടിസ്റ്റും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൻ്റെ എം പാനൽഡ് ആർട്ടിസ്റ്റുമാണ്.

ഭാരതീയ വിദ്യാഭവനിൽ ”കിഡ്സ്‌ സ്പോർട്സ് മീറ്റ്” നടത്തി

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ പ്രൈമറി വിദ്യാർഥികളുടെ കായികമേള ”കിഡ്സ്‌ സ്പോർട്സ് മീറ്റ്” നടത്തി.

രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി വി രാജൻ പതാക ഉയർത്തി മേള ഉദ്ഘാടനം ചെയ്തു.

മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടൻ നായർ, വിവേകാനന്ദൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, പ്രൈമറി വിഭാഗം മേധാവി ബിന്ദുമതി എന്നിവർ സന്നിഹിതരായിരുന്നു.

പ്രൈമറി ക്ലാസുകളിലെ ലീഡർമാർ ചേർന്ന് ദീപശിഖ തെളിയിച്ചു.

തുടർന്ന് കുട്ടികൾ കായിക പ്രതിജ്ഞയെടുത്തു.

ആവേശകരമായ മത്സരങ്ങളിൽ വിജയികളായവർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

കായികാധ്യാപകരായ റോസ്‌മി, സലീഷ്, ശ്യാം എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

ഭാരതീയ വിദ്യാഭവനിൽ പൂർവ്വ വിദ്യാർഥി സംഗമം നടത്തി

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ പൂർവ്വവിദ്യാർഥി സംഗമം ‘Yaadein 2k24’ നടത്തി.

ചെയർമാൻ സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി എൻ മേനോൻ, അപ്പുക്കുട്ടൻ നായർ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, മുൻകാല പ്രിൻസിപ്പൽ രമ നാരായണൻ, പൂർവ്വ വിദ്യാർഥി പ്രതിനിധികളായ അങ്കിത മേനോൻ, അനുകൃഷ്ണ, കൃഷ്ണകാന്ത് തുടങ്ങിയവർ പങ്കെടുത്തു.

പൂർവ്വ വിദ്യാർഥികളും അധ്യാപകരായ ജോസി, നിഷ, രേഖ എന്നിവരും ചേർന്ന് പരിപാടികൾ ഏകോപിപ്പിച്ചു.

വർണ്ണാഭമായി ഭാരതീയ വിദ്യാഭവനിലെ ക്രിസ്തുമസ് ആഘോഷം

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി മുഖ്യാതിഥിയായി.

ചെയർമാൻ സി സുരേന്ദ്രൻ, വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടൻ നായർ, വിവേകാനന്ദൻ, ആനി മേരി ചാൾസ്, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, പ്രൈമറി വിഭാഗം മേധാവി ബിന്ദുമതി, പിടിഎ പ്രസിഡന്റ് ഡോ ജീന ബൈജു എന്നിവർ പങ്കെടുത്തു.

തുടർന്ന് ക്രിസ്തുമസ് കരോൾ, ക്രിസ്തുമസ് നൃത്തങ്ങൾ തുടങ്ങിയ പരിപാടികൾ അരങ്ങേറി.

പുൽക്കൂട് നിർമ്മാണ മത്സരം, ക്രിസ്തുമസ് കാർഡ് നിർമ്മാണ മത്സരം, ബോട്ടിൽ ആർട്ട് മത്സരം, ക്രിസ്മസ് ട്രീ നിർമ്മാണ മത്സരം തുടങ്ങിയ പരിപാടികളോടെ ഒരാഴ്ചയായി ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായുള്ള പരിപാടികൾ നടന്നുവരികയായിരുന്നു.

മൂന്നാം ക്ലാസ് അധ്യാപകരും ഐ ടി വിഭാഗവും ചേർന്ന് പരിപാടികൾ ഏകോപിപ്പിച്ചു.

ഭാരതീയ വിദ്യാഭവനിൽ ഗണിതശാസ്ത്രവാരം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഗണിത ശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജനോടുള്ള ആദരസൂചകമായി ഡിസംബർ 22 ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നതിൻ്റെ മുന്നോടിയായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ഗണിതശാസ്ത്രവാരം ആഘോഷിച്ചു.

ചെയർമാൻ സി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം വിവേകാനന്ദൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, ഗണിതശാസ്ത്ര വിഭാഗം മേധാവി നിഷ മുരളി എന്നിവർ പങ്കെടുത്തു.

ജ്യാമിതീയ രൂപങ്ങൾ ആവിഷ്ക്കരിച്ച് പ്ലസ് വൺ വിദ്യാർഥികൾ അവതരിപ്പിച്ച ‘ഗണിതയോഗ’ ശ്രദ്ധേയമായി.

പ്രശ്നോത്തരി, റൂബിക്സ് ക്യൂബ്, സുഡോക്കു, രംഗോലി തുടങ്ങിയ മത്സരങ്ങൾ, നൃത്തപരിപാടികൾ, പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞന്മാരെക്കുറിച്ചുള്ള പ്രസംഗ പരമ്പരകൾ, ചലച്ചിത്ര പ്രദർശനം തുടങ്ങിയ പരിപാടികൾ അരങ്ങേറി.

സ്കൂളിലെ ഗണിതശാസ്ത്ര വിഭാഗമാണ് പരിപാടികൾ ഏകോപിപ്പിച്ചത്.