ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആരവം കാട്ടൂരിലും

ഇരിങ്ങാലക്കുട : ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’ ഗാനവുമായി ലോക കപ്പ് ഫുട്ബോളിനെ വരവേറ്റ് കാട്ടൂരും.

അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആരവം ഉയർത്തി കാട്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കട്ട് പോസ്റ്റ് ഷൂട്ടൗട്ട്, ലോക കപ്പ് പ്രവചന മത്സരം തുടങ്ങിയ പരിപാടികൾ അരങ്ങേറി.

അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം അംബുജ രാജൻ, പഞ്ചായത്തംഗം ജയ്‌ഹിന്ദ്‌ രാജൻ, ബാങ്ക് വൈസ് പ്രസിഡന്റ് പ്രമീള അശോകൻ, ഇ.എൽ. ജോസ്, എം.ജെ. റാഫി, മധുജ ഹരിദാസ്, പി.പി. ആന്റണി, കെ.ബി. ബൈജു, രാജൻ കുരുമ്പേപറമ്പിൽ, രാജേഷ് കാട്ടിക്കോവിൽ, സ്മിത മനോജ്, മുഹമ്മദ് ഇക്‌ബാൽ, ഷെറിൻ തേർമഠം, സി.ജെ. സജീഷ്, കെ. സതീഷ് എന്നിവർ പ്രസംഗിച്ചു.

ഇരട്ട സ്വർണം നേടി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീൻ

ഗുവാഹത്തി : അസമിലെ ഗുവാഹത്തിയിൽ നടന്ന 19-ാമത് ജി.എഫ്.ഐ. ദേശീയ ഗ്രാപ്പ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ -62 കിലോഗ്രാം വിഭാഗത്തിൽ Gi, No-Gi ഇനങ്ങളിലായി മത്സരിച്ച കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീൻ ഇരട്ട സ്വർണമെഡൽ നേടി ദേശീയ ചാമ്പ്യനായി.

രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 400 താരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.

കഴിഞ്ഞ 8 വർഷത്തോളമായി കോച്ച് അഷ്കർ ബഷീറിന്റെ കീഴിൽ കോണത്തുകുന്ന് ആസ്ഥാനമായുള്ള ജി.എഫ്.സി. കോംപാറ്റ് ജിമ്മിൽ പരിശീലനം നടത്തുന്ന ഷമീലുദ്ദീൻ, അതേ സ്ഥാപനത്തിലെ പരിശീലകനായും പ്രവർത്തിച്ചുവരുന്നു.

ദേശീയ വേദിയിൽ കേരളത്തിന്റെ അഭിമാനം ഉയർത്തിയ ഷമീലുദ്ദീന്റെ ഈ നേട്ടത്തിന് കായികരംഗത്തുനിന്നും നാട്ടുകാരിൽ നിന്നും അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്.

കത്തീഡ്രല്‍ കുടുംബസമ്മേളന കേന്ദ്രസമിതി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് : ലിസ്യു മേഖല ജേതാക്കളായി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ കുടുംബസമ്മേളന കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ലിസ്യു മേഖല ജേതാക്കളായി.

എല്‍.എഫ്. മേഖല രണ്ടാം സ്ഥാനവും കത്തീഡ്രല്‍ മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു.

അസി. വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന്‍ കളര്‍പ്പാറ, കൈക്കാരന്മാരായ പി.ടി. ജോര്‍ജ്ജ് പള്ളന്‍, സാബു ചെറിയാടന്‍, തോമസ് തൊകലത്ത്, എം.എം. ഷാജന്‍ മാണിക്കത്തുപറമ്പില്‍, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, സെക്രട്ടറി ജൂലി ലിന്‍സന്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഡോ. സുനില്‍, ജോയിൻ്റ് കണ്‍വീന്‍ സൈമണ്‍ കുറ്റിക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് : രണ്ടാം ദിനത്തിൽ ടീംസ് പഞ്ചവടി മലപ്പുറം ജേതാക്കൾ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് രണ്ടാം ദിനം മുൻ കേരള ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗ്ഗീസ് ജോൺ പബ്ലിസിറ്റി കൺവീനർ സെബി അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.

രണ്ടാം ദിന മത്സരത്തിൽ ഓർബിറ്റ് പഞ്ചവടി ടീംസ് മലപ്പുറം ഒരു ഗോളിന് സോക്കർ പാലക്കാടിനെ പരാജയപ്പെടുത്തി.

ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനിയിലെ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് 7 മണിക്കാണ് മത്സരങ്ങൾ നടക്കുന്നത്. 22നാണ് ഫൈനൽ മത്സരം.

64-ാമത് സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെൻ്റ് : വിജയം നേടി മൂവാറ്റുപുഴ നിർമ്മല കോളെജ്

ഇരിങ്ങാലക്കുട : 64-ാമത് സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റിൽ മൂവാറ്റുപുഴ നിർമ്മല കോളെജിന് വിജയം.

1-1 സ്കോറിൽ ഫുൾ ടൈം സ്കോറിൽനിന്നും കളി പെനാൽറ്റിയിൽ എത്തിയപ്പോൾ അവിടെയും 4-4 തുടർന്നു. സഡൻ ഡെത്തിലാണ് 3-2നു ക്രൈസ്റ്റ് കോളെജ് പരാജയപ്പെടുത്തി നിർമ്മലാ കോളെജ് വിജയം സ്വന്തമാക്കിയത്.

തൃശൂർ റൂറൽ ഡിവൈഎസ്പി ബിജോയ്‌ മുഖ്യാതിഥിതിയായി.

ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ്, കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാൺ, കണ്ടംകുളത്തി കുടുംബാംഗം ജോസ് ജോൺ എന്നിവർ സമ്മാനദാനം നിർവഹിച്ചു.

കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. കെ.എം. സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്‍റര്‍സോണ്‍ സെപക് ടാക്രോ ചാമ്പ്യന്മാരായി സെൻ്റ് ജോസഫ്സ് കോളെജ്

ഇരിങ്ങാലക്കുട : എം.എ.എസ്. കോളെജ് മമ്പാട് വച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്‍റര്‍സോണ്‍ സെപക് ടാക്രോ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ് ഓവര്‍ഓള്‍ ചാമ്പ്യന്മാരായി.

ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂർ സെന്‍റ് മേരീസ് കോളെജിനെ തോല്‍പ്പിച്ചാണ് സെൻ്റ് ജോസഫ്സ് കിരീടം ചൂടിയത്.

ദേവഗിരി സെൻ്റ് ജോസഫ്സ് കോളെജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സമ്മാനദാനം കോളെജ് പ്രിൻസിപ്പൽ ഡോ. ടി.പി. അലിക്കുട്ടി നിര്‍വഹിച്ചു.

കോളെജ് കായിക വകുപ്പ് മേധാവി റഫീഖ് വിജയികളെ അഭിനന്ദിച്ച് സംസാരിച്ചു.

സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് : വിളംബര ജാഥ നടത്തി

ഇരിങ്ങാലക്കുട : ജനുവരി 31ന് സെന്റ് മേരീസ് സ്കൂളിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ വിളംബര ദീപശിഖാ പ്രയാണം ഇരിങ്ങാലക്കുട അഡീഷണൽ സബ് ഇൻസ്പെക്ടർ പി.എ. ഡാനി ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് റീജ ജോസ് അധ്യക്ഷത വഹിച്ചു.

സെന്റ് ജോസഫ്സ് കോളെജ് ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ മുഖ്യാതിഥിയായി.

അധ്യാപകരായ ജേക്കബ് ആലപ്പാട്ട്, ഡേവിസ് ചിറയത്ത്, പി.ടി.എ. പ്രസിഡന്റ് അജോ ജോൺ, സ്വാഗതസംഘം ചെയർമാൻ ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു.

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരം 25ന് : കേരള പൊലീസ് എഫ്സിയും ഗോകുലം എഫ്സിയും തമ്മിൽ ഏറ്റുമുട്ടും

ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിൻ്റെ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടി കേരള പൊലീസ് എഫ്സിയും ഗോകുലം എഫ്സിയും.

ബുധനാഴ്ച നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ കേരളത്തിലെ പ്രമുഖ ടീമുകളായ കേരള പൊലീസും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയും തമ്മിലാണ് ഏറ്റുമുട്ടിയത്.

ആവേശകരമായ മത്സരത്തിൻ്റെ
ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ കേരള പൊലീസിൻ്റെ ജംഷെദും രണ്ടാം പകുതിയിൽ സജീഷും ഗോൾ നേടിയപ്പോൾ 2 – 0 എന്ന സ്കോറിൽ കേരള പൊലീസ് ഫൈനലിലേക്ക് കടന്നു.

വെള്ളിയാഴ്ച നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഗോകുലം എഫ്‌സിയും പി.എഫ്.സി. കേരളയും തമ്മിലാണ് ഏറ്റുമുട്ടിയത്.

ഇരുടീമുകളും അതീവ ജാഗ്രതയോടെയും ശാസ്ത്രീയ സമീപനത്തോടെയും ഏറ്റുമുട്ടിയപ്പോൾ ആവേശം നിറഞ്ഞ ഒരു നേൽ – ബൈറ്റിംഗ് മത്സരമായി മാറി.

ആദ്യ പകുതിയിൽ മെഹ്ദിയും
രണ്ടാം പകുതിയിൽ രാഹുലും നേടിയ ഗോളിലൂടെ ഗോകുലം എഫ്‌.സി. അവരുടെ ലീഡ് ശക്തമാക്കി ഫൈനലിലേക്ക് പ്രവേശിച്ചു.

ജനുവരി 25 ഞായറാഴ്ച വൈകീട്ട് 7 മണിക്കാണ് ഫൈനൽ മത്സരം.

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റ് : ആദ്യ സെമിയിൽ ഇന്ന് കേരള പൊലീസും ബ്ലാസ്റ്റേഴ്സ് എഫ്.സി.യും നേർക്കുനേർ

ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പി.എഫ്.സി. കേരള റിയൽ മലബാർ യുണൈറ്റഡ് എഫ്.സി.യെ 2-1 ന് പരാജയപ്പെടുത്തി.

ഇരുടീമുകളും മികച്ച ഉത്സാഹത്തോടെയും ദൃഢനിശ്ചയത്തോടെയും കളിച്ച മത്സരം മുഴുവൻ ആകർഷകമായ പ്രകടനങ്ങളാൽ സമ്പന്നമായിരുന്നു.

പി.എഫ്.സി. കേരളയ്ക്കായി അർഷദ്, അഭിനവ് എന്നിവർ ഗോളുകൾ നേടി. റിയൽ മലബാർ യുണൈറ്റഡ് എഫ്.സി.ക്കായി ഫർഷാദ് ഗോൾ നേടി.

ശക്തമായ തിരിച്ചടിക്ക് റിയൽ മലബാർ യുണൈറ്റഡ് എഫ്.സി. ശ്രമിച്ചെങ്കിലും പി.എഫ്.സി. കേരള വിജയം ഉറപ്പാക്കി സെമിഫൈനലിലേക്ക് കടന്നു.

കേരള പൊലീസും ബ്ലാസ്റ്റേഴ്സ് എഫ്.സി.യും തമ്മിലുള്ള ടൂർണമെന്റിന്റെ ആദ്യ സെമിഫൈനൽ മത്സരം ഇന്ന് വൈകീട്ട് 7 മണിക്ക് നടക്കും.

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് : രണ്ടാം ദിനം ലോർഡ്സ് കൊച്ചിയെ തകർത്ത് കേരള പൊലീസ്

ഇരിങ്ങാലക്കുട : മുൻസിപ്പൽ മൈതാനിയിൽ നടക്കുന്ന ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിൻ്റെ രണ്ടാം ദിനത്തിൽ കേരള പൊലീസ്, ലോർഡ്സ് എഫ്‌.എ. കൊച്ചിയെ 5 -1ന് പരാജയപ്പെടുത്തി.

മത്സരത്തിന്റെ മുഖ്യാതിഥികളായി മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളായ വിക്ടർ മഞ്ഞില, എം.എം. ജേക്കബ്, കെ.എഫ്. ബെന്നി എന്നിവർ പങ്കെടുത്തു.

മത്സരത്തിൽ കേരള പൊലീസ് പൂർണാധിപത്യം പുലർത്തി.

ബാബിൾ മനോഹരമായ ഒരു ഹാട്രിക് നേടി. ശ്രീരാഗ്, ഷബാസ് എന്നിവർ ഓരോ ഗോൾ വീതവും നേടി.

ലോർഡ്സ് എഫ്‌.എ. കൊച്ചിക്കായി വൈഷ്ണവ് ആശ്വാസ ഗോൾ നേടി.