ധീരവും സമയോചിതവുമായ ഇടപെടലിന് ആദരം

ഇരിങ്ങാലക്കുട : റെയിൽവേ ട്രാക്കിൽ നിന്ന് കാൽ തെറ്റി ട്രെയിനിനടിയിലേക്ക് വീഴാൻ തുടങ്ങിയ യുവതിയെ സ്വന്തം സുരക്ഷ പോലും മറന്ന് സമയോചിതമായ ഇടപെടലിലൂടെ സാഹസികമായി രക്ഷിച്ച തൃശൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കോൺസ്റ്റബിൾ കെ.വി. സന്തോഷിനെ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ ആദരിച്ചു.

സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിയായ നന്ദകിഷന്റെയും ആറാം ക്ലാസ്സ്‌ വിദ്യാർഥിനി നന്ദശിവാനിയുടെയും അച്ഛനാണ് കെ.വി. സന്തോഷ്‌.

സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ചെയർമാൻ ടി.എ. നായർ പൊന്നാടയണിയിച്ചു. പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ് പൂച്ചെണ്ട് നൽകി.

തുടർന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ഓരോ ചുവടും ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും മുന്നോട്ടുവയ്ക്കാൻ ചെറുപ്പം മുതലേ ശീലിക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.

സന്തോഷിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഭാരതീയ വിദ്യാഭവനിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു.

ചെയർമാൻ ടി.എ. നായർ പതാക ഉയർത്തി.

പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ, സെക്രട്ടറി വി. രാജൻ, ട്രഷറർ സുബ്രഹ്മണ്യൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ നാരായണൻകുട്ടി, അഡ്വ. ആനന്ദവല്ലി, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ, പി.ടി.എ. പ്രസിഡന്റ് കെ.ജി. രാമനാഥ് എന്നിവർ പങ്കെടുത്തു.

വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ വിജ്ഞാനപ്രദവും ദേശാഭിമാനപ്രചോദിതവുമായിരുന്നു.

സ്വാതന്ത്ര്യ സമരനേതാക്കളുടെ വേഷമണിഞ്ഞ് വിദ്യാർഥികൾ അവതരിപ്പിച്ച പരിപാടി ഏറെ ശ്രദ്ധേയമായി.

തുടർന്ന് ദേശഭക്തിഗാനങ്ങൾ, നൃത്തപരിപാടികൾ, കെ.ജി വിദ്യാർഥികളുടെ പരിപാടികൾ തുടങ്ങിയവയും ഉണ്ടായിരുന്നു.

ആഘോഷത്തിനായി ഒത്തുകൂടിയ എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

അധ്യാപകരായ കെ.എം. സറീന, എം.എ. ബീമ, നീതു എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

ഭാരതീയ വിദ്യാഭവനിൽ വായന മാസാചരണം സമാപിച്ചു

ഇരിങ്ങാലക്കുട : വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും അറിവിന്റെയും ആസ്വാദനത്തിന്റെയും അക്ഷരലോകങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതിനുമായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ കഴിഞ്ഞ ഒരു മാസക്കാലമായി നടന്നുവന്നിരുന്ന വായന മാസാചരണ പരിപാടികൾ സമാപിച്ചു.

വായന മാസാചരണത്തിന്റെ ഭാഗമായി ഒരുക്കിയ പ്രത്യേക പരിപാടിയിൽ എഴുത്തുകാരിയും അധ്യാപികയുമായ കെ.ജി. മംഗള മുഖ്യാതിഥിയായിരുന്നു.

അറിവിനും ആസ്വാദനത്തിനുമപ്പുറം വായന പകരുന്ന ജീവിതമൂല്യങ്ങളെക്കൂടി അവർ തന്റെ വായനാ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

അവർ കുട്ടികളുമായി സംവദിക്കുകയും കുട്ടികളുടെ വായനാനുഭവങ്ങൾ പങ്കുവയ്ക്കാൻ അവസരം നൽകുകയും ചെയ്തു.

സെക്രട്ടറി വി. രാജൻ, ട്രഷറർ സുബ്രഹ്മണ്യൻ, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ, മലയാളവിഭാഗം മേധാവി ബിന്ദുമതി, ലൈബ്രേറിയൻ ബിന്ദു തമ്പാട്ടി എന്നിവർ പങ്കെടുത്തു.

വിവിധ ഭാഷകളിലെ പുസ്തകങ്ങൾ ഉൾപ്പെടുത്തി സ്കൂളിൽ വിപുലമായ പുസ്തകപ്രദർശനം സംഘടിപ്പിച്ചു.

5, 6, 7 ക്ലാസുകളിലെ കുട്ടികൾക്കായി ബുക്ക് കവർ ഡിസൈനിങ് മത്സരവും 9, 11 ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു.

ഓപ്പറേഷൻ തൂഫാൻ : ഭാരതീയ വിദ്യാഭവനിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സർക്കാരിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുമായി ചേർന്ന് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ഡിസ്ട്രിക്റ്റ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഡിസ്ട്രിക്റ്റ് ലീഗൽ സെൽ സിവിൽ പൊലീസ് ഓഫീസറും ട്രെയിനറുമായ ഇ.എസ്. മണി ക്ലാസ്സ് നയിച്ചു.

സമകാലിക സമൂഹത്തിൽ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ വ്യാപ്തിയും പ്രസക്തിയും, ലഹരിവസ്തുക്കളുടെ മാരകമായ ദോഷഫലങ്ങൾ, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം തടയുന്നതിനുള്ള വഴികൾ എന്നീ വിഷയങ്ങളിൽ അദ്ദേഹം വിദ്യാർഥികൾക്ക് അറിവു പകർന്നു.

ലഹരിവിമുക്ത സമൂഹത്തിന്റെ അംബാസഡർമാരാകാൻ വിദ്യാർഥികളെ അദ്ദേഹം പ്രചോദിപ്പിച്ചു.

പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.

9, 11 ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്തു.

അധ്യാപകരായ നിഷ നായർ, ഫ്ലോറി ഫ്രാൻസിസ് എന്നിവർ പരിപാടി ഏകോപിപ്പിച്ചു.

വർണ്ണാഭമായി ഭാരതീയ വിദ്യാഭവനിലെ ‘ഭവ്യോത്സവം’

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിലെ പ്രവേശനോത്സവം ‘ഭവ്യോത്സവം’ എന്ന പേരിൽ വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.

ഇരിങ്ങാലക്കുട എഎസ്ഐ പി.എ. ഡാനി ഉദ്ഘാടനം ചെയ്തു. അദ്ദേഹം സ്കൂൾ അസംബ്ലിയിൽ നടന്ന സൈബർ സുരക്ഷാ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.

ചെയർമാൻ ടി.എ. നായർ അധ്യക്ഷനായിരുന്നു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, സെക്രട്ടറി വി. രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എം. സുകുമാരൻ, ഡോ. നാരായണൻകുട്ടി, പി.കെ. ഉണ്ണികൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, പ്രൈമറി വിഭാഗം മേധാവി ഷാലി ഗിരീഷ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

നൃത്തപരിപാടികൾ, ഗാനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച കലാവിരുന്നും ഉണ്ടായിരുന്നു.

അധ്യാപകരായ രജനി അജയൻ സ്വാഗതവും അശ്വതി നന്ദിയും പറഞ്ഞു.

സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ പൂർവ്വ വിദ്യാർഥിനി വിഷ്ണുപ്രിയയ്ക്ക് ഭാരതീയ വിദ്യാഭവനിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : സിവിൽ സർവീസ് പരീക്ഷയിൽ 149-ാം റാങ്ക് നേടിയ പൂർവ്വ വിദ്യാർഥിനി വിഷ്ണുപ്രിയക്ക് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ സ്വീകരണം നൽകി.

സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ ടി.എ. നായർ വിഷ്ണുപ്രിയക്ക് ഉപഹാരം നൽകി അനുമോദിച്ചു.

പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ് പൊന്നാടയണിയിച്ചു.

വൈസ് ചെയർമാൻ സി. നന്ദകുമാർ, സെക്രട്ടറി വി. രാജൻ, വൈസ് പ്രിൻസിപ്പൽ ഗിരിജ മേനോൻ, പി.ടി.എ. പ്രസിഡൻ്റ് റാണി പ്രദീപ്കുമാർ എന്നിവർ ആശംസകൾ നേർന്നു.

വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ സ്വാഗതവും ഗണിതശാസ്ത്രവിഭാഗം അധ്യാപിക ജോസി ജോർജ്ജ് നന്ദിയും പറഞ്ഞു.

തോൽവികളിൽ തളരാതെ, അവയിൽ നിന്ന് പാഠങ്ങളുൾക്കൊണ്ട് നിശ്ചയദാർഢ്യത്തോടെ മുന്നേറേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വിഷ്ണുപ്രിയ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

സാമൂഹികബോധവും ദേശസ്നേഹവുമുള്ള, ചിന്തിക്കുന്ന യുവത്വമാണ് വളർന്നു വരേണ്ടതെന്നും വിഷ്ണുപ്രിയ കൂട്ടിച്ചേർത്തു.

അധ്യാപക രക്ഷാകർതൃദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ അധ്യാപക രക്ഷാകർതൃദിനം ‘സമന്വയ’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

സിനിമ, ടെലിവിഷൻ താരം ജിതിൻ ബാബു ഉദ്ഘാടനം നിർവഹിച്ചു.

ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ അധ്യക്ഷത വഹിച്ചു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, സെക്രട്ടറി വി. രാജൻ മേനോൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ, പി.ടി.എ. പ്രസിഡന്റ് റാണി പ്രദീപ്കുമാർ, പി.ടി.എ. വൈസ് പ്രസിഡന്റ് എം.കെ. പരമേശ്വരൻ, പി.ടി.എ. ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് രക്ഷിതാക്കളും അധ്യാപകരും അനധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

ഭാരതീയ വിദ്യാഭവനിൽ ക്രിസ്തുമസ് ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജ് ദർശന കൗൺസലിങ് സെന്റർ ഡയറക്ടർ സിസ്റ്റർ എയ്ഞ്ചലിൻ ഉദ്ഘാടനം നിർവഹിച്ചു.

മുൻ ചെയർമാൻ സി. സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു.

ചെയർമാൻ ടി.എ. നായർ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ, സെക്രട്ടറി വി. രാജൻ, ട്രഷറർ സുബ്രഹ്മണ്യൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ശോഭ ശിവാനന്ദരാജൻ, ബി. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ എന്നിവർ പങ്കെടുത്തു.

തുടർന്ന് ക്രിസ്തുമസ് കരോൾ, ക്രിസ്തുമസ് നൃത്തങ്ങൾ തുടങ്ങിയ പരിപാടികൾ അരങ്ങേറി. പുൽക്കൂട് നിർമ്മാണ മത്സരവും ഉണ്ടായിരുന്നു.

ക്രിസ്തുമസ് കാർഡ് നിർമ്മാണ മത്സരം, കളറിങ് മത്സരം തുടങ്ങിയവ ക്രിസ്തുമസ് ആഘോഷത്തിന് മുന്നോടിയായി നടന്നിരുന്നു.

ഇംഗ്ലീഷ് വിഭാഗം അധ്യാപകർ പരിപാടികൾ ഏകോപിപ്പിച്ചു.

ഭാരതീയ വിദ്യാഭവനിൽ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : രാജ്യത്തിന്റെ സാംസ്കാരികത്തനിമകളെ അടുത്തറിയുക, ‘നാനാത്വത്തിൽ ഏകത്വം’ എന്ന ശക്തമായ ആശയം തലമുറകളിലേക്ക് വ്യാപിപ്പിക്കുക, സാഹോദര്യവും സഹവർത്തിത്വവും വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ, സെക്രട്ടറി വി. രാജൻ, ട്രഷറർ സുബ്രഹ്മണ്യൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, ഹൈസ്കൂൾ വിഭാഗം മേധാവി ജോസി ജോർജ്ജ് എന്നിവർ പങ്കെടുത്തു.

കേരളത്തിന്റെയും ഛത്തീസ്ഗഢിന്റെയും സാമൂഹികവും സാംസ്കാരികവും കലാപരവുമായ വിവിധ ഘടകങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരിപാടികളും
പ്രസന്റേഷനുകളും പ്രശ്നോത്തരിയും നടത്തി. വിജയികൾക്ക് സമ്മാനം നൽകി.

കേരളത്തിലെയും ഛത്തീസ്ഗഢിലെയും വിവിധ വസ്ത്രധാരണരീതികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അവതരണം, രണ്ട് സംസ്ഥാനങ്ങളിലെയും ഭക്ഷണവൈവിധ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഫുഡ് ഫെസ്റ്റ്, പെയിന്റിംഗ് എക്സിബിഷൻ, സംഘഗാനം തുടങ്ങിയവയും സംഘടിപ്പിച്ചു.

ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്.

അധ്യാപകരായ എസ്. സീമ, പ്രിയ സുധി, ഫ്ലോറി ഫ്രാൻസിസ്, രമ്യ സുധീഷ്, രജിത സജീവ്, ആൽബർട്ട് ആന്റണി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.