ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും

ഇരിങ്ങാലക്കുട : കാറളം സീനിയർ സിറ്റിസൺസ് വെൽഫയർ അസോസിയേഷന്റെ ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ദിവാകരൻ തട്ടിൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ്‌ ചന്ദ്രൻ മുട്ടുംകാട്ടിൽ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു.

കാറളം പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ. ശിവൻകുട്ടി, വൈസ് പ്രസിഡന്റ്‌ പ്രിയ സുനിൽ, ബ്ലോക്ക്‌ മെമ്പർ പ്രസീന സജയൻ, വാർഡ് മെമ്പർമാരായ കെ.ബി. ഷെമീർ, അഡ്വ. അനീഷ്‌ ശശിധരൻ, പ്രീത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ജോയിന്റ് സെക്രട്ടറിമാരായ അശോകൻ പുഴക്കടവിൽ സ്വാഗതവും ടി.കെ. ശങ്കരൻകുട്ടി തെങ്ങുംപുള്ളി നന്ദിയും പറഞ്ഞു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *