ജോൺ
ഇരിങ്ങാലക്കുട : കാട്ടൂർ കോമ്പാറക്കാരൻ കുഞ്ഞുവറീത് മകൻ ജോൺ (69) നിര്യാതനായി.
സംസ്കാരം നടത്തി.
ഭാര്യ : ഉഷ
മക്കൾ : ഡിജി, ഡിനോയ്, ഡിറ്റോ
മരുമക്കൾ : വിനു, നിമ്മി, നീതു
ജോൺ
ഇരിങ്ങാലക്കുട : കാട്ടൂർ കോമ്പാറക്കാരൻ കുഞ്ഞുവറീത് മകൻ ജോൺ (69) നിര്യാതനായി.
സംസ്കാരം നടത്തി.
ഭാര്യ : ഉഷ
മക്കൾ : ഡിജി, ഡിനോയ്, ഡിറ്റോ
മരുമക്കൾ : വിനു, നിമ്മി, നീതു
കൊടുങ്ങല്ലൂർ : കുപ്രസിദ്ധ ഗുണ്ട അഴിക്കോട് ബീച്ച് സ്വദേശി തേര്‍പ്പുരയ്ക്കല്‍ വീട്ടില്‍ ലാലു എന്നറിയപ്പെടുന്ന ലാലിനെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി.
ലാല്‍ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ 2 വധശ്രമക്കേസ്സുകളിലും, 5 ഓളം ദേഹോപദ്രവ കേസ്സുകളിലും പ്രതിയാണ്.
കഴിഞ്ഞ ഓക്ടോബറിൽ മേനോന്‍ ബസാറില്‍ വെച്ച് യാത്രാക്കൂലി ചോദിച്ച ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്സില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണ കുമാര്‍ ഐപിഎസ് നൽകിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് ഡി ഐ ജി ഹരിശങ്കര്‍ ഐപിഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കൊടുങ്ങല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി കെ അരുണ്‍, എ എസ് ഐ സുമേഷ് ബാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിജോ, തോമാച്ചന്‍ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
ഇരിങ്ങാലക്കുട : മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ മുള്ളൻബസാർ എരുമത്തുരുത്തി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കരിനാട്ട് വീട്ടിൽ ശിവാജി മകൻ വിഷ്ണു(30)വിനെ കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തു.
കൊടുങ്ങല്ലൂർ ഡാൻസഫ് ടീം അംഗങ്ങൾക്കും സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വിഷ്ണുവിൽ നിന്നും 9 ചെറിയ പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന ഏകദേശം 75 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
എസ് ഐ രമ്യ കാർത്തികേയന്റെ നേതൃത്വത്തിൽ പ്രൊബേഷൻ എസ് ഐ സഹദ്, എ എസ് ഐ പ്രജീഷ്, ലിജു, എസ് സി പി ഒ ബിജു, ജമാൽ, നിഷാന്ത്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് വിഷ്ണുവിനെ പിടികൂടിയത്.
ഇരിങ്ങാലക്കുട : അതിഥി തൊഴിലാളികൾക്കിടയിൽ ബ്രൗൺ ഷുഗർ വിൽപ്പനയ്ക്കായി എത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി എസ് കെ സൂദ്രൂൾ (33) 3.430 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിൽ.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആളൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആളൂർ പെട്രോൾ പമ്പ് പരിസരത്തു നിന്നും ബ്രൗൺ ഷുഗർ വിൽപ്പനയ്ക്കായി കാത്തുനിൽക്കവെയാണ് സൂദ്രൂൾ പിടിയിലായത്.
വെസ്റ്റ് ബംഗാളിൽ നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ചത്.
ലഹരിമരുന്നിൻ്റെ ഉറവിടത്തെ കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കൽപ്പണി തൊഴിലാളിയായ സൂദ്രൂൾ ലഹരിവിൽപ്പനയിലൂടെ അമിതമായി സമ്പാദിക്കാം എന്ന ഉദ്ദേശത്തോടെയാണ് ലഹരി വിൽപ്പന ആരംഭിച്ചത്.
തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആളൂർ എസ്എച്ച്ഒ കെ എം ബീനിഷ്, എസ് ഐമാരായ പി എ സൂബിന്ദ്, സിദ്ദിഖ്, ജയകൃഷ്ണൻ, ടി ആർ ഷൈൻ, എ എസ് ഐ സൂരജ്, എസ് സി പി ഒ മാരായ സോണി, ഷിൻ്റോ, ഉമേഷ്, സി പി ഒ ജിബിൻ, ഹരികൃഷ്ണൻ, ആഷിക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഇരിങ്ങാലക്കുട : വിദ്യാർഥികളിൽ കമ്മ്യൂണിറ്റി സേവനം വളർത്തി എടുക്കുന്നതിനും അവരെ ആഗോളസംഘടനയുടെ ഭാഗമാക്കുന്നതിനും വേണ്ടി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കലാലയത്തിൽ ക്യാമ്പസ് ലയൺസ് ക്ലബ്ബിന് തുടക്കമായി.
കേരളത്തിലെ വനിതാ കലാലയങ്ങളിലെ ആദ്യത്തെ ഇൻ്റർനാഷണൽ ലയൺസ് ക്യാമ്പസ് ക്ലബ്ബാണിത്.
ലയൺസ് ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട സ്പോൺസർ ചെയ്യുന്ന പുതിയ ക്യാമ്പസ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് 318ഡി ഗവർണ്ണർ ജെയിംസ് വളപ്പില നിർവ്വഹിച്ചു.
ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ബിജു ജോസ് കൂനൻ അധ്യക്ഷത വഹിച്ചു.
വൈസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർമാരായ ടി ജയകൃഷ്ണൻ, സുരേഷ് കെ വാര്യർ എന്നിവർ ക്യാമ്പസ് ക്ലബ്ബിന്റെ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം വഹിച്ചു.
മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ തോമച്ചൻ വെള്ളാനിക്കാരൻ, കോളെജ് പ്രിൻസിപ്പൽ ഡോ സി ബ്ലെസ്സി, ഏരിയ ചെയർപേഴ്സൺ ഷീല ജോസ്, സോൺ ചെയർപേഴ്സൺ അഡ്വ ജോൺ നിധിൻ തുടങ്ങിയവർ സംസാരിച്ചു.
രണ്ടാം വർഷ ബിരുദ വിദ്യാർഥിനികളായ ദിയ ജോഷി ക്ലബ്ബിന്റെ പ്രസിഡൻ്റായും, ഗൗരി നന്ദകുമാർ സെക്രട്ടറിയായും, ആഗ്രിയ ജോയി ട്രഷററായും ഭാരവാഹിത്വം ഏറ്റെടുത്തു.
അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറിമാരായ പോൾ മാവേലി, കെ എൻ സുഭാഷ്, ക്യാമ്പസ് ക്ലബ്ബ് കോർഡിനേറ്റർ ബെന്നി ആൻ്റണി, സെക്രട്ടറി ഡോ ഡെയിൻ ആൻ്റണി, റീജിയൺ ചെയർപേഴ്സൺ കെ എസ് പ്രദീപ്, ലയൺ ലേഡി പ്രസിഡന്റ് ഡോ ശ്രുതി ബിജു, സെക്രട്ടറി അന്ന ഡെയിൻ, ട്രഷറർ വിന്നി ജോർജ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇരിങ്ങാലക്കുട : കോണത്തുകുന്ന് ഗവ യു പി സ്കൂളിലെ പ്രീപ്രൈമറി വിഭാഗം കുട്ടികള്‍ക്കായി കിഡ്സ് ഫെസ്റ്റ് നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്തു.
വാര്‍ഡംഗം കെ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.
വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവന്‍ മുഖ്യാതിഥിയായി.
പി ടി എ പ്രസിഡന്റ് എ വി പ്രകാശ്, എം പി ടി എ പ്രസിഡന്റ് ടി എ അനസ്, പി ടി എ വൈസ് പ്രസിഡന്റ് പി എസ് സരിത തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രധാനാധ്യാപിക പി എസ് ഷക്കീന സ്വാഗതവും സീനിയര്‍ അധ്യാപിക എം എ പ്രിയ നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിൽ അന്യായമായി ഭൂമി വില വർധിപ്പിച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് പടിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടതിരിഞ്ഞി പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി.
2010 മാർച്ച് 6ന് ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് ഈ വില വർധന നിലവിൽ വന്നത്. ന്യായവില തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇതിനു മേൽനോട്ടം വഹിക്കേണ്ട മേൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും നോട്ടപ്പിശകുണ്ടായതായും കേരള കോൺഗ്രസ് ചൂണ്ടിക്കാട്ടി.
സംഗതി ഇങ്ങനെയായിരിക്കെ യു ഡി എഫ് പ്രഖ്യാപിച്ച കിൻഫ്ര പാർക്ക് മൂലമാണ് ന്യായവില വർധിച്ചതെന്ന വിചിത്ര വാദവുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ടെന്നും 2016 ഫെബ്രുവരി 3നാണ് യു ഡി എഫ് സർക്കാർ കിൻഫ്ര പാർക്കിനു അനുമതി നൽകിയതെന്നും എന്നാൽ 2010ൽ ഇടതുപക്ഷ സർക്കാരിന്റെ കാലത്തു തന്നെ ഭൂമിയുടെ ന്യായവില വർധിച്ചിരുന്നു എന്നത് മനപ്പൂർവം ചിലർ മറച്ചു മറച്ചുവെക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് ഫിലിപ്പ് ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ ജനറൽ സെക്രട്ടറി എം കെ സേതുമാധവൻ, ജില്ലാ കമ്മിറ്റി അംഗം അജിത സദാനന്ദൻ, നിയോജക മണ്ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ, ട്രഷറർ ശിവരാമൻ കൊല്ലംപറമ്പിൽ, മണ്ഡലം വൈസ് പ്രസിഡൻ്റ് ആൻ്റോ ഐനിക്കൽ, ജോയിൻ്റ് സെക്രട്ടറിമാരായ ബിജോയ് ചിറയത്ത്, ഷക്കീർ മങ്കാട്ടിൽ, ഷീജ ഫിലിപ്പ്, ഷിജിൻ കൂവേലി, ട്രഷറർ ജയൻ കാര്യേഴത്ത്, മനോഹരൻ കൈതവളപ്പിൽ, ഷിതുൽരാജ്, പത്രോസ് കോഴിക്കാടൻ, മുഹമ്മദ് അഷ്ക്കർ, ബീന ഷക്കീർ, ആനന്ദൻ, ഷൈമ, റോസിലി, റീന ജോയ്, ഷീജ എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട : എംപറർ ഇമ്മാനുവൽ ചർച്ച് ആഗോള ആസ്ഥാനമായ മുരിയാട് സിയോൺ കൂടാരത്തിരുനാൾ സമാപിച്ചു.
ആഘോഷത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി വിവിധ ഭാഷകൾ സംസാരിക്കുന്ന, വിവിധ സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന ആയിരങ്ങളാണ് കുടുംബസമേതം മുരിയാട് എത്തിയത്.
ചരിത്രത്തിൽ അവിഭക്ത ഇസ്രയേലിൽ ആചരിച്ചിരുന്ന കൂടാരത്തിരുനാൾ തനിമ ചോരാതെ ആഘോഷിക്കപ്പെടുന്ന ഏക സ്ഥലം സിയോൺ ആണ്. ദൈവവും ദൈവമക്കളും തമ്മിൽ സംഭവിക്കാനിരിക്കുന്ന പുനഃസംഗമത്തിന്റെ മുന്നോടിയായാണ് വിശ്വാസികൾ തിരുനാളിനെ കാണുന്നത്.
പെരുന്നാളിന്റെ ഭാഗമായി ബുധനാഴ്ച ബാൻഡ് മേളവും ബൈബിൾ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ 12 ടാബ്ലോകളും അണിനിരത്തി നടന്ന വർണ്ണാഭമായ ഘോഷയാത്രയിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
ദൈവജനം വാഗ്ദാന ദേശത്തേക്ക് നയിക്കപ്പെടുന്നതിനിടയിൽ മരുഭൂമിയിലെ കൂടാരങ്ങളിൽ വസിച്ചതിന്റെ അനുസ്മരണമായി ആചരിക്കണമെന്ന് ദൈവം കൽപ്പിച്ചതും ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ളതുമാണ് ഈ തിരുനാൾ ആഘോഷമെന്നാണ് സിയോൺ സമൂഹം വിശ്വസിക്കുന്നത്.
ഇരിങ്ങാലക്കുട : ഗാന്ധി ദർശൻ വേദി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയും സബർമതി സാംസ്കാരിക വേദി പടിയൂരും സംയുക്തമായി പടിയൂർ സെൻ്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷിദിന അനുസ്മരണവും പുഷ്പാർച്ചനയും വിജ്ഞാനസദസ്സും സംഘടിപ്പിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് യു ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ പ്രൊഫ വി എ വർഗീസ് ഉദ്ഘാടനം ചെയ്തു.
പഠന ക്ലാസ്സ്, ക്വിസ് മത്സരം, വായനാ മത്സരം എന്നിവയ്ക്ക് ഗാന്ധി ദർശൻ വേദി ജില്ലാ വൈസ് ചെയർമാൻ പി കെ ജിനൻ നേതൃത്വം നൽകി.
ഗാന്ധി ദർശൻ വേദി ജില്ലാ സെക്രട്ടറി എം സനൽകുമാർ, ടി എസ് പവിത്രൻ, സ്കൂൾ മാനേജർ മാർട്ടിൻ പെരേര, സബർമതി ഭാരവാഹികളായ കെ കെ ഷൗക്കത്തലി, ഒ എൻ ഹരിദാസ്, വി കെ നൗഷാദ്, ജോയ്സി ആൻ്റണി, ഹാജിറ റഷീദ്, ഗാന്ധി ദർശൻ സ്കൂൾ ചാർജ് ലാലി ദേവസ്സി എന്നിവർ പ്രസംഗിച്ചു.
സബർമതി പ്രസിഡന്റ് ബിജു ചാണാശ്ശേരി സ്വാഗതവും അധ്യാപിക വിൻജു നന്ദിയും പറഞ്ഞു.
ജില്ലാ തലത്തിൽ ഗാന്ധിയൻ ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ സി എസ് ആദിലക്ഷ്മിക്കും, ക്വിസ് – വായനാ മത്സരത്തിൽ വിജയികളായവർക്കും പ്രത്യേകം സമ്മാനം നൽകി.
പങ്കെടുത്ത എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു.
ഇരിങ്ങാലക്കുട : കാട്ടൂർ കലാസാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ”ജയഗീതം: ഭാവഗായകൻ ജയചന്ദ്രൻ സ്മൃതി സന്ധ്യ” ഫെബ്രുവരി 1ന് വൈകീട്ട് 5 മണിക്ക് കാട്ടൂർ പൊഞ്ഞനം ക്ഷേത്ര മൈതാനത്ത് അരങ്ങേറും.
ജയചന്ദ്രന്റെ ആത്മസുഹൃത്തും ഒട്ടനവധി വേദികൾ പങ്കിട്ട സഹയാത്രികനുമായ ഇ ജയകൃഷ്ണനാണ് അനുസ്മരണവും സംഗീതസന്ധ്യയും അവതരിപ്പിക്കുന്നത്.
അറിയപ്പെടുന്ന ഗായകനും സംഗീതനിരൂപകനും എഴുത്തുകാരനുമാണ് പൊന്നാനി സ്വദേശിയായ ജയകൃഷ്ണൻ.