ഇരിങ്ങാലക്കുട : വെളയനാട് സെൻ്റ് മേരീസ് ചർച്ച് കെ.സി.വൈ.എം.ൻ്റെയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഇരിങ്ങാലക്കുട മെട്രോ ഹെൽത്ത് കെയർ ആശുപത്രി, മെട്രോ ഐ കെയർ കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടെ സെപ്റ്റംബർ 6ന് രാവിലെ 9.45 മുതൽ 1 മണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.
വെളയനാട് പഴയപള്ളി ഹാളിൽ നടക്കുന്ന ക്യാമ്പ് സെൻ്റ് മേരീസ് ചർച്ച് വികാരി റവ. ഫാ. ജിനു വെണ്ണാട്ടുപറമ്പിൽ ഉദ്ഘാടനം ചെയ്യും.
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് 3-ാം വാർഡ് മെമ്പർ ബിജു പോൾ പുല്ലക്കര അധ്യക്ഷത വഹിക്കും.
ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയാകും.
നേത്രരോഗ- തിമിര ശസ്ത്രക്രിയ- ജനറൽ മെഡിസിൻ- അസ്ഥിരോഗ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റുകളാണ് ക്യാമ്പ് നയിക്കുന്നത്.
ക്യാമ്പിൽ പങ്കെടുത്ത് കണ്ണട വാങ്ങുന്നവർക്ക് 25% ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ ക്യാമ്പിൽ എത്തുന്നവർക്ക് സൗജന്യ പ്രമേഹ വൃക്ക രോഗനിർണയ രക്ത പരിശോധനകളും സൗജന്യ ഇസിജി പരിശോധനയും നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ 9048498372, 9961493724, 9074876638 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.












Leave a Reply