സ്നേഹവും സന്തോഷവും പകർന്ന് ‘ഓണമധുരം’

ഇരിങ്ങാലക്കുട : യൂത്ത് എംപവർമെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് കോളെജിലെ ബോട്ടണി, കെമിസ്ട്രി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ അതിരപ്പിള്ളി മുക്കംപുഴ ആദിവാസി ഉന്നതിയിൽ ഓണാഘോഷം “ഓണമധുരം” സംഘടിപ്പിച്ചു.

ക്ലബ് പ്രസിഡൻ്റ് ടി. ഗോപിനാഥ് മേനോൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രിൻസിപ്പൽ ഡോ. സി. ഫ്ലവറെറ്റ് മുഖ്യാതിഥിയായിരുന്നു.

എബിൻ മാത്യു, ലയൺസ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ അഡ്വ. ജോൺ നിധിൻ തോമസ്, ഡോ. ടി.വി. ബിനു, ഡോ. സിനി വർഗീസ്, ഫെനി എബിൻ എന്നിവർ പ്രസംഗിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യ കിറ്റുകൾ, ഓണക്കോടികൾ, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.

വിദ്യാർഥിനികളുടെ ഓണപ്പാട്ടുകൾ ആഘോഷത്തിന് മാറ്റേകി.

തോമസ് കാളിയങ്കര, ജോസ് തെക്കേത്തല, ജോൺസൺ കണ്ടംകുളത്തി എന്നിവർ നേതൃത്വം നൽകിയ പരിപാടി ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *