രുചിക്കൂട്ട് മേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തുറവൻകാട് യു.എം.എൽ.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ “പലഹാരപ്പൊതി” എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രുചിക്കൂട്ട് മേള സംഘടിപ്പിച്ചു.

വാർഡ് മെമ്പർ തോമസ് തൊകലത്ത് മേള ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക സി. ഷീൻ അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ലിജോ മൂഞ്ഞേലി, റീജോ ജോണി, സോജൻ മുക്കുളം എന്നിവർ ആശംസകൾ നേർന്നു.

കുട്ടികൾ വീടുകളിൽ തയ്യാറാക്കിയ വിവിധതരം പലഹാരങ്ങളും നാടൻ വിഭവങ്ങളും മേളയിൽ എത്തിച്ചു. ഓരോ കുട്ടിയും തങ്ങൾ കൊണ്ടുവന്ന വിഭവങ്ങളുടെ പാചകക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.

വീട്ടിൽ തയ്യാറാക്കിയ രുചികരമായ വിഭവങ്ങൾ പരിചയപ്പെടുത്താനും പങ്കുവെക്കാനും കുട്ടികൾക്ക് മേളയിലൂടെ അവസരം ലഭിച്ചു.

കുട്ടികളുടെ സജീവ പങ്കാളിത്തവും സർഗാത്മകതയും കൂട്ടായ്മയും കൊണ്ട് രുചിക്കൂട്ട് മേള ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *