ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സംഘടനയായ സർഗ്ഗസാഹിതി പ്രദേശത്തെ 43 എഴുത്തുകാരുടെ കവിതകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ഓണക്കവിതാ സമാഹാരം ‘ഓണപ്പെരുമ’ പ്രകാശനം ചെയ്തു.
ഇരിങ്ങാലക്കുട പ്രിയ ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ജില്ലാ പഞ്ചായത്ത് അംഗവും വിഷൻ ഇരിങ്ങാലക്കുട ചെയർമാനുമായ ജോസ് ജെ. ചിറ്റിലപ്പിള്ളിക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.
രാജേഷ് തെക്കിനിയേടത്ത് അധ്യക്ഷത വഹിച്ചു.
അരുൺ ഗാന്ധിഗ്രാം, ഉണ്ണികൃഷ്ണൻ കിഴുത്താണി, പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ, കാട്ടൂർ രാമചന്ദ്രൻ, മനോജ് വള്ളിവട്ടം, രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന കവിയരങ്ങ് പി.എൻ. സുനിൽ ഉദ്ഘാടനം ചെയ്തു.
കൃഷ്ണകുമാർ മാപ്രാണം, സതീഷ് മഠത്തിൽ, ശ്രീലത രാജീവ്, എ.വി. കൃഷ്ണകുമാർ, ഇരിങ്ങാലക്കുട ബാബുരാജ്, സിന്റി സ്റ്റാൻലി, ജോസ് മഞ്ഞില, കെ.എസ്. സുമിഷ, സുരേഷ് ബാബു കിഴുത്താണി, ദേവിക പ്രതാപൻ, വിജയൻ ചിറ്റേക്കാട്ടിൽ എന്നിവർ കവിയരങ്ങിൽ പങ്കെടുത്തു.












Leave a Reply