ഒരുമയുടെ പ്രതീകമായി എം.ഇ.എസ്. തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം

കൊടുങ്ങല്ലൂർ : എം.ഇ.എസ്. തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തപ്പുര എം.ഐ.ടി. ഹാളിൽ സംഘടിപ്പിച്ച ‘ഓണം സൗഹൃദ സദസ്സ്’ പ്രശസ്ത സിനിമാ സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു.

കവിതകളിലും കഥകളിലും സ്നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും മനോഹരമായി എഴുതാൻ നമുക്ക് കഴിയും. എന്നാൽ, എഴുതുന്ന വാക്കുകളെ ജീവിതത്തിൽ യാഥാർത്ഥ്യമാക്കുമ്പോഴാണ് യഥാർത്ഥ സ്നേഹവും സാഹോദര്യവും സമൂഹത്തിൽ പൂത്തുലയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവരെ ഒരുമിച്ചുകൂട്ടി പരസ്പര സ്നേഹവും സൗഹൃദവും പങ്കുവെച്ച് വിശേഷങ്ങൾ ആഘോഷിക്കുന്ന എം.ഇ.എസിന്റെ പ്രവർത്തനങ്ങൾ ഇതിന് ഉത്തമ ഉദാഹരണമാണെന്നും പ്രിയനന്ദൻ കൂട്ടിച്ചേർത്തു.

എം.ഇ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. അഷ്റഫ് വിശിഷ്ടാതിഥിയായി.

ജാതി-മത ചിന്തകൾക്കതീതമായി വിവിധ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്ന ഓണം സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്തമ മാതൃകയാണെന്ന് ഓണസന്ദേശം നൽകിക്കൊണ്ട് സ്വാമി ധർമ്മ ചൈതന്യ പറഞ്ഞു.

എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് പി.കെ. മുഹമ്മദ് ഷമീർ അധ്യക്ഷത വഹിച്ചു.

കിഡ്സ് അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. വിനു പീറ്റർ, ഫിലിം കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ, ശിൽപി ഡാവിഞ്ചി സുരേഷ്, സിനി ആർട്ടിസ്റ്റ് എ.കെ. വിജുബാൽ, നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ, സംസ്ഥാന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. അബ്ദുൽസലാം, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.എം. മുഹമ്മദ് നവാസ്, എംഇഎസ് അസ്മാബി കോളെജ് സെക്രട്ടറി വി.എം. ഷൈൻ, ജില്ല ഭാരവാഹികളായ മുഹമ്മദ് അസീം, കെ.എം. അബ്ദുൾ ഖാദർ, ലേഡീസ് കെയർ പ്രസിഡൻ്റ് ബീന കാട്ടകത്ത്, സൗഹൃദവേദി പ്രസിഡൻ്റ് കെ. കരുണാകരൻ, സിനിമ നടൻ ഹബീബ് ഖാൻ, എം.ഇ.എസ്. സ്ഥാപന ഭാരവാഹികളായ കെ.കെ. സുൾഫി, അഡ്വ. കെ.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുറഹിമാൻ, അബ്ദുള്ള ബാബു, പി.എസ്. മുജീബ് റഹ്മാൻ, പി.കെ. റഷീദ്, യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ ഷഹീം ഷാഹുൽ, താലൂക്ക് ഭാരവാഹികളായ എ.എ. മുഹമ്മദ് ഇക്ബാൽ, ബഷീർ തോപ്പിൽ, എൻ.ബി. ജമാൽ, കെ.എസ്. അബ്ദുൾ ജബ്ബാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൽ ജമാൽ സ്വാഗതവും ട്രഷറർ കെ.എം. മുഷ്താഖ് മൊയ്തീൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *