ഇരിങ്ങാലക്കുട : സംസ്ഥാന പേരൻ്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ്റെ ഈ വർഷത്തെ അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇരിങ്ങാലക്കുടയിലെ രണ്ട് അധ്യാപകർക്ക് മാതൃകാ അധ്യാപക പുരസ്കാരം.
ഇരിങ്ങാലക്കുട ഗവ. എൽ.പി. സ്കൂൾ പ്രധാനാധ്യാപിക പി.ബി. അസീന, ഇരിങ്ങാലക്കുട സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃതം അധ്യാപിക എൻ.വി. മായ എന്നിവർക്കാണ് മാതൃകാ അധ്യാപക പുരസ്കാരം ലഭിച്ചിരിക്കുന്നത്.
ഡിസംബറിൽ നടക്കുന്ന വിദ്യാഭ്യാസ അവാർഡ് മേളയിൽ പുരസ്കാര സമർപ്പണം നടത്തുമെന്ന് പ്രസിഡൻ്റ് പ്രൊഫ. വി.ജി. തമ്പി, ജനറൽ സെക്രട്ടറി കെ.എം. ജയപ്രകാശ് എന്നിവർ അറിയിച്ചു.









Leave a Reply