ഇരിങ്ങാലക്കുട : സംസ്കാരസാഹിതി നിയോജക മണ്ഡലം കമ്മിറ്റിയും കെ.എസ്.ആർ.ടി.സി. കൂട്ടായ്മയും സംയുക്തമായി കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാൻഡിൽ പരിസ്ഥിതിദിനം ആചരിച്ചു.
കെപിസിസി ജനറൽ സെക്രട്ടറിയും സംസ്കാരസാഹിതി ജില്ലാ കമ്മിറ്റി അംഗവുമായ സോണിയ ഗിരി മാവിൻതൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
മുൻ എംപി സാവിത്രി ലക്ഷ്മണൻ പരിസ്ഥിതിദിന സന്ദേശം നൽകി.
ചെയർമാൻ അരുൺ ഗാന്ധിഗ്രാം അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം ട്രഷറർ എ.സി. സുരേഷ്, സെക്രട്ടറി ടി.ജി. പ്രസന്നൻ, സി.വി. വിജയൻ, സ്റ്റേഷൻ മാസ്റ്റർ മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന കവിയരങ്ങ് കവി സുഭാഷ് പോണോളി ഉദ്ഘാടനം ചെയ്തു.
പ്രൊഫ. ലക്ഷ്മണൻ നായർ, പി.എൻ. സുനിൽ, രാധാകൃഷ്ണൻ വെട്ടത്ത്, കൃഷ്ണകുമാർ മാപ്രാണം, സിൻ്റ സേവി, സുമിഷ മുരിയാട് എന്നിവർ കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു.












Leave a Reply