ഇരിങ്ങാലക്കുട : വെസ്റ്റ ഐസ്ക്രീം നിർമാതാക്കളായ കെഎസ്ഇ ലിമിറ്റഡിന്റെ കോനിക്കര
ഡയറി ഡിവിഷനിലെ തൊഴിലാളികൾക്ക് 2025- 26 വർഷത്തേക്കുള്ള ബോണസ് ആയി അവരുടെ മൊത്തവേതനത്തിന്റെ 20% വരുന്ന സംഖ്യ നൽകാൻ മാനേജ്മെന്റ് – യൂണിയൻ പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായി.
ഇരിങ്ങാലക്കുട സോൾവെന്റ് ഹൗസിൽ ചേർന്ന ചർച്ചയിൽ ഉണ്ടായ കരാറിൽ തൊഴിലാളികളെ പ്രതിനിധീകരിച്ച്
കെഎസ്ഇ എംപ്ലോയീസ് യൂണിയൻ (ഐഎൻടിയുസി) പ്രസിഡന്റ് കെ.എൻ. നാരായണൻ, സെക്രട്ടറി പി.എസ്. കുമാർ, കെഎസ്ഇ ലേബർ യൂണിയൻ (എഐടിയുസി) ജനറൽ സെക്രട്ടറി പി.ജി. മോഹനൻ, പ്രസിഡന്റ് എം.എസ്. ബിന്ദു എന്നിവരും മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ജനറൽ മാനേജർ എം. സെന്തിൽകുമാർ, അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി. അനിൽകുമാർ, മാനേജർമാരായ സി. അരുൺ, പി. രമേഷ്, റോഷൻ ജോസ് എന്നിവരും ഒപ്പ് വെച്ചു.












Leave a Reply