ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ മർച്ചന്റ് അസോസിയേഷൻ വനിതാ- യൂത്ത് വിംഗ് സംയുക്ത യോഗം നടത്തി.
പ്രസിഡന്റ് ടി.എ. ബഷീറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിയോജക മണ്ഡലം യൂത്ത് വിംഗ് പ്രസിഡന്റ് വിനോദ് കക്കറ, നിയോജക മണ്ഡലം വനിതാ വിംഗ് പ്രസിഡൻ്റ് അനിത, സെക്രട്ടറി എം.കെ. ഈനാശു, ട്രഷറർ സണ്ണി ചെറിയാൻ, അസോസിയേഷൻ കമ്മിറ്റി അംഗങ്ങൾ, മറ്റു വനിതാ യൂത്ത് വിംഗ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സുജിത് ബാബു (പ്രസിഡന്റ്), ഫൈസൽ (സെക്രട്ടറി), അനീസ് (വൈസ് പ്രസിഡന്റ്), ശിഹാബ് (ജോയിന്റ് സെക്രട്ടറി), ജിൻസോ ജോയ് (ട്രഷറർ)
എന്നിവരെ യൂത്ത് വിംഗിന്റെയും, സീനത്ത് സുലൈമാൻ (പ്രസിഡന്റ്), അഞ്ജു ബിജു (സെക്രട്ടറി), സിന്ധു ദിവാകരൻ (വൈസ് പ്രസിഡന്റ്), സിജി ലാർസൺ (ജോയിന്റ് സെക്രട്ടറി), വിനിത (ട്രഷറർ) എന്നിവരെ വനിതാ വിംഗിന്റെയും പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.












Leave a Reply