ഇരിങ്ങാലക്കുട : വീട്ടിലെ ലൈബ്രറി നടത്തിവരുന്ന പ്രതിമാസ പുസ്തകചർച്ച പ്രശസ്ത നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
വായനയും സാഹിത്യവും ചർച്ചകളും നാടിൻ്റെ സാംസ്കാരികമായ പുരോഗമനത്തിന് അനിവാര്യമാണ്. അതിന് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് വീട്ടിലെ ലൈബ്രറി സമൂഹത്തിന് മാതൃകയാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
റഷീദ് കാറളം അധ്യക്ഷത വഹിച്ചു.
സുജാത സോമൻ്റെ “ഒറോതയുടെ കിണർ” എന്ന ചെറുകഥാ സമാഹാരം പി.ബി. അസീന അവതരിപ്പിച്ചു.
മിനി രാജേഷിൻ്റെ “ഇടിയൻ മാണിക്യൻ” എന്ന ബാലസാഹിത്യം സി. ഡോ. റോസ് ആൻ്റോ അവതരിപ്പിച്ചു.
കൃഷ്ണകുമാർ മാപ്രാണം, തുളസി മതിലകം, ലാൽ, സുജാത സോമൻ, മിനി രാജേഷ് എന്നിവർ പ്രസംഗിച്ചു.
കെ.എൻ. രാമൻ മാഷ് സ്വാഗതവും പി. ഗോപിനാഥ് നന്ദിയും പറഞ്ഞു.












Leave a Reply