ഇരിങ്ങാലക്കുട : ‘മുക്തി’ ലഹരിവിരുദ്ധ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി ക്രൈസ്റ്റ് കോളെജ് നാഷണൽ സർവീസ് സ്‌കീമും ‘0480’ സംഘടനയും സംയുക്തമായി കോളെജിൽ പ്രശസ്ത സംഗീത ബാൻഡായ ബെംഗളൂരുവിലെ ‘ബ്ലീഡിംഗ് ഗ്രീനി’ൻ്റെ ലഹരിവിരുദ്ധ മ്യൂസിക് ബാൻഡ് ഷോ സംഘടിപ്പിച്ചു.
ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ സഹകരണത്തോടെ കോളെജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടന്നത്.
എൻ.എസ്.എസ്. വൊളൻ്റിയർമാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ് സ്വാഗതം ആശംസിച്ചു.
‘0480’ പ്രസിഡൻ്റ് യു. പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു.
തുടർന്ന് ബെംഗളൂരുവിൽ നിന്നുള്ള ‘ബ്ലീഡിംഗ് ഗ്രീൻ’ ബാൻഡ് സംഘം അഞ്ച് ഗാനങ്ങൾ ഉൾപ്പെടുത്തിയ ഊർജ്ജസ്വലമായ സംഗീത വിരുന്ന് അവതരിപ്പിച്ചു.
യുവാക്കളിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സംഗീതത്തിലൂടെ ഈ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചത്.
ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. മഹേഷ് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ലഹരിവിരുദ്ധ സന്ദേശം നൽകി.
തുടർന്ന് പരിപാടിയിൽ പങ്കെടുത്തവർക്കുള്ള ഉപഹാര സമർപ്പണവും നടന്നു.
ക്രൈസ്റ്റ് കോളെജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. അനുഷ മാത്യു, ഡോ. സുബിൻ കെ. ജോസ്, അസിസ്റ്റൻ്റ് പ്രൊഫസർമാരായ അനൂജ്, സ്റ്റിജി, ദിനിൽ, ജോമേഷ് എന്നിവർ നേതൃത്വം നൽകി.












Leave a Reply