ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് ആചരിച്ചു.
ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ വച്ചു നടന്ന പരിപാടിയിൽ നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ പതാക ഉയർത്തി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുൻ ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
മുൻ നിയോജകമണ്ഡലം പ്രസിഡന്റ് സുബീഷ് കാക്കനാടൻ, ടൗൺ മുൻ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ, നിയോജകമണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആന്റണി, അഡ്വ. ഗോകുൽ ശർമ്മ, അജയ് മേനോൻ, എൻ.ഒ. ഷാർവി, അനന്തകൃഷ്ണൻ, ആൽബർട്ട് കാനംകുടം, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് ഫെസ്റ്റിൻ ഔസേഫ്, ജില്ലാ ഭാരവാഹി ഗിഫ്റ്റ്സൺ ബിജു, മണ്ഡലം പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, ശരത്ദാസ്, ഷാൽബിൻ പെരേര എന്നിവർ പ്രസംഗിച്ചു.












Leave a Reply