ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ സ്കൂൾ പാർലമെന്ററി തിരഞ്ഞെടുപ്പ് ‘ക്ലിക്ക് & ക്ലിഞ്ച് ‘ നടത്തി.
സ്കൂൾ ലീഡർ, അസിസ്റ്റന്റ് ലീഡർ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്.
സ്കൂളിലെ പൂർവ്വവിദ്യാർഥിയായ പ്രണവ് ബി. മേനോൻ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
വെള്ളിയാഴ്ച രാവിലെ 9ന് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയോടെ അവസാനിച്ചു. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളും വോട്ട് രേഖപ്പെടുത്തി.
മത്സരിക്കുന്നവർക്ക് നാമനിർദ്ദേശം സമർപ്പിക്കാനും പിൻവലിക്കാനും നേരത്തേ അവസരം നൽകിയിരുന്നു. ‘മീറ്റ് ദ കാൻഡിഡേറ്റ് ‘ പരിപാടിയും നടത്തിയിരുന്നു.
വെള്ളിയാഴ്ച 3 മണിക്ക് നടന്ന ഫലപ്രഖ്യാപന സമ്മേളനത്തിൽ വിജയികളെ അനുമോദിച്ചു.
നീരവ് വിജിത്കുമാർ, എൻ.എൻ. പൗർണമി എന്നിവർ സ്കൂൾ ലീഡർമാരായും അനിരുദ്ധ്, പാർവതി എന്നിവർ അസിസ്റ്റന്റ് ലീഡർമാരായും തിരഞ്ഞെടുക്കപ്പെട്ടു.
പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ, അധ്യാപകരായ അഞ്ജു കെ. രാജഗോപാൽ, നിഷ നായർ, വി.പി. പ്രിയ, ഫ്ലോറി ഫ്രാൻസിസ്, ലക്ഷ്മി ഗിരീഷ് എന്നിവരടങ്ങിയ ഇലക്ഷൻ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
സ്കൂളിലെ ഐടി വിഭാഗവും ലാബ് അസിസ്റ്റന്റുമാരും പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.












Leave a Reply