തൂഫാൻ ഗോളുമായി നടവരമ്പ്

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫിഫ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് തൂഫാൻ ഗോൾ മത്സരം സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

“ലഹരിക്കെതിരെ ഒരു ഗോൾ” എന്ന സന്ദേശവുമായി സംഘടിപ്പിച്ച ഈ മത്സരത്തിൽ ആൺകുട്ടികളും പെൺകുട്ടികളും അടക്കം നിരവധി പേർ ഗോളുകൾ നേടി.

പി.ടി.എ. പ്രസിഡൻ്റ് ശ്രീഷ്മ സലീഷ്, പ്രിൻസിപ്പൽ എം.കെ. പ്രീതി, സി.എസ്. രാധിക, വി.സി. ഓമന എന്നിവരും മത്സരത്തിൽ പങ്കെടുത്തു.

ആദ്യ ഗോൾ നേടിയത് ആറാം ക്ലാസിലെ മേഘനാഥനും അഞ്ചാം ക്ലാസ്സുകാരി തൃഷികയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *