ഡോ. ഫാ. ഫ്രാൻസിസ് ചിറയത്ത് അനുസ്മരണവും സ്കോളർഷിപ്പ് വിതരണവും

ഇരിങ്ങാലക്കുട : ഡോ. ഫാ. ഫ്രാൻസിസ് ചിറയത്തിന്റെ 5-ാം വർഷ അനുസ്മരണവും സ്കോളർഷിപ്പ് വിതരണ ചടങ്ങും പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.

ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.

ട്രസ്റ്റ് ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

രൂപത ചാൻസലറും ട്രസ്റ്റ് മെമ്പറുമായ റവ. ഡോ. കിരൺ തട്ടില അനുസ്മരണ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

ട്രസ്റ്റ് സെക്രട്ടറി ഫാ. ഷാജു ചിറയത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

രൂപത വികാരി ജനറാൾമാരായ വിൽസൺ ഈരത്തറ, ആന്റോ ആലപ്പാടൻ എന്നിവർ ആശംസകൾ നേർന്നു.

സ്കോളർഷിപ്പ് ലഭിച്ച കുട്ടികളുടെ പ്രതിനിധിയായി ആൻമരിയ ബിജു മറുപടി പ്രസംഗം നടത്തി.

രൂപത വികാരി ജനറാളും ട്രസ്റ്റ് പ്രസിഡന്റുമായ ജോസ് മാളിയേക്കൽ സ്വാഗതവും ട്രസ്റ്റ് മെമ്പർ റവ. ഡോ. ബിനോയ് നെരേപറമ്പിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *