ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം തുറവൻകാട് റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി പന്ത്രണ്ടാം വാർഡ് കൗൺസിലറുടെ വീടിനു മുന്നിലുള്ള കുഴിയിൽ വാഴ നട്ടുകൊണ്ട് ബിജെപി 116-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
ഇവിടെ നിരവധി തവണ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുകയും കഴിഞ്ഞദിവസം സൈക്കിൾ യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾ വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇരിങ്ങാലക്കുട മുൻസിപ്പൽ പ്രസിഡൻ്റ് ലിഷോൺ ജോസ് ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡൻ്റ് സുമോദ് അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ ആമുഖപ്രഭാഷണം നടത്തി.
ബിജെപി നേതാക്കളായ സെബാസ്റ്റ്യൻ ചാലിശ്ശേരി, ബാബുരാജ്, സിക്സൺ മാളക്കാരൻ, കെ.കെ. അനീഷ്, മനോജ് നെല്ലിപ്പറമ്പിൽ, ജിനു ഗിരിജൻ, ഔസേപ്പ്, എം.പി. രമേഷ്, എം.പി. സുരേഷ്, ജിനേഷ്, ടി.എസ്. മധു എന്നിവർ സമരത്തിന് നേതൃത്വം നൽകി.












Leave a Reply