ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് കാർഷിക സേവന കേന്ദ്രത്തിൽ നടന്ന കൂൺ കൃഷി വിളവെടുപ്പിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ നിർവഹിച്ചു.
സംസ്ഥാന കൃഷി വകുപ്പ് കൂൺഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ഇരിങ്ങാലക്കുട കാർഷിക സേവന കേന്ദ്രത്തിൽ രണ്ട് യൂണിറ്റുകളിലായി കൂൺ കൃഷി ആരംഭിച്ചത്.
മുഖ്യാതിഥികളായി കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ എന്നിവർ പങ്കെടുത്തു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എൻ.ബി. പവിത്രൻ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഡി. നെൽസൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ അജിത്ത്കുമാർ, മെമ്പർമാരായ അംബുജ രാജൻ, പ്രസീന സജയൻ, രജനി നന്ദകുമാർ, മണി സജയൻ, കെ.എ. സുരേഷ്ബാബു, കെ. രാജേഷ്, കെ.യു. വിജയൻ, അജയൻ തറയിൽ, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാജിത റഹ്മാൻ, കാർഷിക സേവന കേന്ദ്രം ഫെസിലിറ്റേറ്റർ അനിത ശശിധരൻ, പ്രസിഡന്റ് വിനോദ്, അംഗങ്ങളായ ജയചന്ദ്രൻ, സച്ചിൻ, ഉമാനന്ദ്, വർക്കിങ് ഗ്രൂപ്പ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.












Leave a Reply