ഓണക്കാലത്ത് വസന്തം വിരിഞ്ഞ് നമ്പ്യങ്കാവിലെ ശ്മശാന ഭൂമി

ഇരിങ്ങാലക്കുട : തൊഴിലുറപ്പ് തൊഴിലാളി സുഹൃത്തുക്കളും കൗൺസിലറും ചേർന്ന്
നഗരസഭ വാർഡ് 8 നമ്പ്യങ്കാവിൽ അംബേദ്കർ ഹാളിനടുത്ത് കാട് പിടിച്ചു കിടക്കുന്ന ശ്മശാന പറമ്പ് പൂന്തോട്ടമാക്കി മാറ്റി. തൊഴിലുറപ്പ് തൊഴിലാളികൾ സൗജന്യമായാണ് ഈ ജോലിയിൽ ഏർപ്പെട്ടത്.

ശ്മശാന ഭൂമിയിൽ വസന്തം തീർത്ത ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ നിർവഹിച്ചു.

നമ്പ്യങ്കാവ് വാർഡിലെ ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ള വാർഡുകൾക്ക് മാതൃകയാണെന്നും ഇത്തരം കൂട്ടായ്മയിലൂടെ തരിശുഭൂമികൾ കൃഷിയിടങ്ങളാക്കാൻ മറ്റുള്ളവരും മുന്നോട്ടു വരണമെന്നും ഫാദർ കൂട്ടിച്ചേർത്തു.

വാർഡ് കൗൺസിലർ സി.സി. ഷിബിൻ അധ്യക്ഷത വഹിച്ചു.

നമ്പ്യങ്കാവ് പ്രദേശത്തെ ജനങ്ങൾക്ക് ഓണത്തിനുള്ള പൂവ് സ്വന്തം വാർഡിൽ ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് സി.സി. ഷിബിൻ പറഞ്ഞു.

മുഖ്യാതിഥിയായി എത്തിയ കൗൺസിലർ കെ.വി. അജിത്ത് മികച്ച സംരംഭകയ്ക്കുള്ള ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും സർക്കാരിന്റെ ആത്മ പുരസ്കാരം നേടിയ പുഷ്പ ചേച്ചിയെ ആദരിച്ചു.

കൃഷി ഓഫീസർ അഖിൽ, തൊഴിലുറപ്പ് വിഭാഗം എഞ്ചിനീയർ സിജിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

തൊഴിലുറപ്പ് മാറ്റും മുൻ പൊറത്തിശ്ശേരി പഞ്ചായത്ത് മെമ്പറുമായ സുമതി പുഷ്‌കരൻ സ്വാഗതവും കുടുംബശ്രീ സിഡിഎസ് മെoമ്പർ ശാന്താമണി വേണു നന്ദിയും പറഞ്ഞു.

അങ്കണവാടി അധ്യാപിക സ്നേഹപ്രഭ, എഎൽഎംസി അംഗം എ.സി. സനീഷ്, തൊഴിലുറപ്പ് മാറ്റ് സുധ സുബ്രഹ്മണ്യൻ, ഗീത കൊച്ചനിയൻ, സുനിത ശിവദാസൻ, മിനി പുഷ്പൻ, സുമ രമേഷ്, ജെനി രാജു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *