റെഹാൻ നിഹാസിനെ ആദരിച്ച് കോൺഗ്രസ്

ഇരിങ്ങാലക്കുട : കേരള റോൾബോൾ ടീമിനൊപ്പം പോണ്ടിച്ചേരിയിൽ മത്സരത്തിൽ പങ്കെടുക്കാൻ പോകുന്ന റെഹാൻ നിഹാസിനെ കോൺഗ്രസ് 11-ാം വാർഡ് കമ്മിറ്റി ആദരിച്ചു.

വാർഡ് പ്രസിഡൻ്റ് ജോൺ വെള്ളാനിക്കാരൻ ഷാൾ അണിയിച്ചു.

വാർഡ് മെമ്പർ എ.എസ്. ഹൈദ്രോസ് ഷീൽഡ് നൽകി ആദരിച്ചു.

മുൻ മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് ഖദീജ മുംതാസ്, ഗ്രീഷ്മ രാജേഷ്, മൻസൂർ മുഹമ്മദ്, സുബ്രഹ്മണ്യൻ, ഷാഹിറ ഷാജഹാൻ എന്നിവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *