ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മൂലയിൽ കൃഷ്ണകുമാർ സ്മാരക ഉപഹാരം സമർപ്പിച്ചു

ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 30 കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഇരിങ്ങാലക്കുട സർവീസ് കോ – ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ്‌ മൂലയിൽ കൃഷ്ണകുമാർ സ്മാരക ഉപഹാരം സമർപ്പിച്ചു.

നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ ലക്ഷ്മി മനോജ്‌ അധ്യക്ഷത വഹിച്ചു.

റോണി പോൾ മാവേലി, സതീഷ് പുളിയത്ത്, ശരത് രാജൻ, സനൽ, അജിത്, ജോസ് കൊറിയൻ, മൂലയിൽ വിജയകുമാർ, ഡെലി സിജു, ധർമ്മരാജൻ, സിജോ പള്ളൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *