ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ നാടൻ ഭക്ഷ്യവിഭവമേള

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നാടൻ ഭക്ഷ്യവിഭവമേള സംഘടിപ്പിച്ചു.

വിദ്യാർഥികൾ വീടുകളിൽ തയ്യാറാക്കിയ
കപ്പ- ചമ്മന്തി, പാലപ്പം, നൂലപ്പം, ചക്കട, സുഖിയൻ, പരിപ്പുവട, നാടൻ ബിരിയാണി തുടങ്ങി 25 ഇനങ്ങൾ പ്രദർശനത്തിനെത്തി.

ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ മേള ഉദ്ഘാടനം ചെയ്തു.

അധ്യാപകരായ ബി. ബിജു, അഞ്ജലി അഭിജിത്ത്, പി. രമ്യ, ലിത കെ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

പ്രദർശനത്തിന് എത്തിച്ച വിഭവങ്ങൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *