ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി
മഹാത്മാ എൽ.പി. & യു.പി. സ്കൂൾ ഓൾഡ് സ്റ്റുഡന്റ്സിന്റെ ആഭിമുഖ്യത്തിൽ
എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർഥികൾക്കും പൂർവ്വ വിദ്യാർഥികളുടെ മക്കൾക്കും അനുമോദന സദസ്സും, സ്കൂളിലെ അർഹരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണവും നടത്തി.
അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു.
ഒ.എസ്.എ. പ്രസിഡൻ്റ് ഷാജി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് ബിന്ദു, കൗൺസിലർമാരായ
വിനീത, സിന്ധു ഗിരീഷ്, അശ്വതി, പി.ടി.എ. പ്രസിഡൻ്റ് കാർത്തിക എന്നിവർ ആശംസകൾ നേർന്നു.
ഒ.എസ്.എ. സെക്രട്ടറി ജയദേവൻ രാമൻകുളത്ത് സ്വാഗതവും ട്രഷറർ സന്തോഷ് ബാബു നന്ദിയും പറഞ്ഞു.












Leave a Reply