ഇരിങ്ങാലക്കുട : സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിന് എതിരെ ബിജെപി തുറവൻകാട് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ബൂത്ത് പ്രസിഡന്റ് രാഗേഷ് അധ്യക്ഷത വഹിച്ചു.
ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. അനീഷ് ഉദ്ഘാടനം നിർവഹിച്ചു.
ബിജെപി ജില്ല സമിതി അംഗം അഖിലാഷ് വിശ്വനാഥൻ ആമുഖ പ്രഭാഷണം നടത്തി.
പിണറായി വിജയന്റെ ഗവണ്മെന്റ് ലഹരി തടയുന്നതിൽ പരാജയമാണെന്നും സ്കൂളുകളിലും കോളെജ് ക്യാമ്പസുകളിലും എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് ലഹരി ഉപയോഗം നടക്കുന്നതെന്നും എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഗുണ്ടായിസം അഴിച്ചു വിടുകയാണെന്നും ബിജെപി ആരോപിച്ചു.
എല്ലാ ഗ്രാമങ്ങളിലും ലഹരി ഉപയോഗം തടയാൻ മുന്നിൽ ഉണ്ടാവുമെന്നും ബിജെപി ആഹ്വാനം ചെയ്തു.
യുവമോർച്ച നേതാക്കളായ ജിനു ഗിരിജൻ, സിബി കൈമപറമ്പിൽ, സനൽ, വിനോദ്, വൈശാഖ്, ധനേഷ് എന്നിവർ നേതൃത്വം നൽകി.
Leave a Reply