വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്

ഇരിങ്ങാലക്കുട : ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വിദ്യാർഥികൾക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

യൂണിറ്റ് പ്രസിഡൻ്റും ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ വൈസ് പ്രസിഡൻ്റുമായ അഡ്വ. ഹോബി ജോളി അധ്യക്ഷത വഹിച്ചു.

മുതിർന്ന അഭിഭാഷകൻ എം.എം. ഷാജൻ ആമുഖപ്രഭാഷണം നടത്തി.

ബാർ അസോസിയേഷൻ സെക്രട്ടറി കെ.ജെ. ജോൺസൺ, സി.വി. സാബുരാജ്, വി.എസ്. അരുൺരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

അഡ്വ. ജോസ് മൂഞ്ഞേലി, അഡ്വ. പി.ജെ. തോമസ്, അഡ്വ. ടി.വി. പ്രസാദ്, അഡ്വ. കെ. സുരേഷ് ബാബു, അഡ്വ. കെ. ദിലീപ് കുമാർ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *