ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും, കൊച്ചി ഐ ഫൗണ്ടേഷനും, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും സംയുക്തമായി സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് ജൂലൈ 25ന് സേവാഭാരതി ഓഫീസിൽ വെച്ച് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സംഘടിപ്പിക്കും.
സേവഭാരതി പ്രസിഡന്റ് നാളിൻ ബാബു അധ്യക്ഷത വഹിക്കും.
ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ചിന്ത ധർമ്മരാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ലയൺസ് ക്ലബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയാകും.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9497624692 എന്ന നമ്പറിൽ ബന്ധപ്പെടുക.












Leave a Reply