ഇരിങ്ങാലക്കുട : തുറവൻകുന്ന് ഇടവക എ.കെ.സി.സി.യുടെ നേതൃത്വത്തിൽ പത്ത് വർഷമായി നടത്തി വരുന്ന കർക്കടക കഞ്ഞി വിതരണം ഈ വർഷവും വിപുലമായി നടത്തി.
പ്രസിഡന്റ് ജോസഫ് അക്കരക്കാരൻ സ്വാഗതം ചെയ്തു.
വികാരി ഫാ. അജോ പുളിക്കൻ കർക്കടക കഞ്ഞി വിതരണം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി വിൻസൻ കരിപ്പായി, ട്രഷറർ ദേവസി തെക്കേക്കര, കൺവീനർ വർഗ്ഗീസ് കാച്ചപ്പിള്ളി, കൈക്കാരൻ ഔസേപ്പ് ചില്ലായ്, വിൻസൻ മഞ്ഞളി, ഫ്രാൻസിസ് ചേര്യേക്കര, വിൻസൻ കാഞ്ഞിരപ്പറമ്പിൽ, ബെന്നി വിൻസെന്റ് എന്നിവർ ആശംസകൾ നേർന്നു.
ഇടവകയിലെ നാനാ ജാതി മതസ്ഥരായ മുന്നൂറോളം പേർ പങ്കെടുത്തു.












Leave a Reply