ജീവിത നൈപുണ്യം നേടുന്നതിനുള്ള ചവിട്ടു പടികളാണ് വിദ്യാഭ്യാസം : ബി. കൃഷ്ണകുമാർ ഐപിഎസ്

ഇരിങ്ങാലക്കുട : വിദ്യാഭ്യാസം എന്നത് കേവലം ബിരുദങ്ങളോ സർട്ടിഫിക്കറ്റുകളോ നേടലല്ല, ജീവിത നൈപുണ്യം നേടുന്നതിനായുള്ള ചവിട്ടു പടികളാണെന്ന് തൃശൂർ ജില്ലാ റൂറൽ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.

ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിൽ സംഘടിപ്പിച്ച “കേഡറ്റ് മീറ്റ്” പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

എൻ.സി.സി. കമാൻഡിങ് ഓഫീസർ കേണൽ കെ. തോമസ് മുഖ്യാതിഥിയായിരുന്നു.

ചടങ്ങിൽ നഗരസഭാ പ്രദേശത്തെ വിദ്യാലയങ്ങളിൽ നിന്നുളള മികച്ച കേഡറ്റുകളെ മെമൻ്റോ നൽകി ആദരിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ,
കൗൺസിലർമാരായ കെ.എം. സന്തോഷ്, സരിത സുഭാഷ്, രാജി കൃഷ്ണകുമാർ, എം.എസ്. സഞ്ജയ് എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അംബിക പള്ളിപ്പുറത്ത്, അഡ്വ. ജിഷ ജോബി, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക്, കോർഡിനേറ്റർ പി.ആർ. സ്റ്റാൻലി എന്നിവർ സന്നിഹിതരായിരുന്നു.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ സ്വാഗതവും, നഗരസഭ ക്ലീൻ സിറ്റി മാനേജർ എസ്. ബേബി നന്ദിയും പറഞ്ഞു.

സംഗമത്തിൽ നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, എൻ.സി.സി. കേഡറ്റുകൾ, സ്കൗട്ട്, റെഡ്ക്രോസ്, കമ്മിറ്റിയംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

തുടർന്ന് സംഗമസാഹിതി അവതരിപ്പിച്ച
കഥയരങ്ങിൽ “കഥപെയ്യും ഞാറ്റുവേല” വിഷയത്തിൽ
ഇരിങ്ങാലക്കുടയിലെ എഴുത്തുകാർ സ്വന്തം കഥകൾ അവതരിപ്പിച്ചു.

കാർഷിക സെമിനാറിൽ
“മൃഗചികിത്സയിലെ നാട്ടറിവുകളും ഓമന മൃഗങ്ങൾക്കുള്ള കരുതലും” എന്ന വിഷയത്തിൽ ഡോ. സി.ആർ. പ്രശാന്ത് വിഷയാവതരണം നടത്തി.

തുടർന്ന് കുടുംബശ്രീ സി.ഡി.എസിൻ്റെ കലാപരിപാടികളും സലിലൻ വെള്ളാനിയും പ്രദീപ് പൂലാനിയും ചേർന്നവതരിപ്പിച്ച “ചാക്യാരും ചാലക്കുടിക്കാരനും” പരിപാടിയും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *