ഇരിങ്ങാലക്കുട : ആളൂർ സ്വദേശിയായ വട്ടപറമ്പിൽ അമീഷിനെ കൊടുവാൾ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ 3 പ്രതികൾ പിടിയിൽ.
മുഖ്യപ്രതികളായ പുലിപ്പാറക്കുന്ന് പൂവ്വത്തിക്കര വീട്ടിൽ വലിയ മല്ലു എന്നറിയപ്പെടുന്ന മിഥുൻ (35), ഇയാളുടെ അനുജൻ കുഞ്ഞു മല്ലു എന്നറിയപ്പെടുന്ന അരുൺ (32), ആളൂർ സ്വദേശി കൈനാടത്തുപറമ്പിൽ ജെനിൽ (45) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി. സുരേഷ്, ആളൂർ ഇൻസ്പെക്ടർ കെ.എം. ബിനീഷ് എന്നിവരുടെ സംഘം പിടികൂടിയത്.
രണ്ടു ദിവസമായി ഇടപ്പിള്ളി, തൃശൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന മൂവർ സംഘത്തെ ചൊവ്വാഴ്ച ഉച്ചയോടെ ചേർപ്പ് പാറക്കോവിലിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം. അമീഷിന്റെ വീട്ടിലേക്ക് കൊടുവാളും ഇരുമ്പു പൈപ്പുമായി അതിക്രമിച്ച് കയറിയ നാൽവർ സംഘം അമീഷിനെ ആക്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച അമീഷിന്റെ ചേട്ടൻ്റെ ഇടതു കൈയ്യിലെ വിരലുകൾ അറ്റുപോയി ഗുരുതരമായി പരിക്കേറ്റിരുന്നു.
ഈ കേസിലെ മറ്റൊരു പ്രതിയായ ഇല്ലത്തു പറമ്പിൽ വീട്ടിൽ മുഹമ്മദ് ജാസിക്കിനെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. ജാസിക്ക് ഇപ്പോൾ ജയിലിലാണ്.
അമീഷിനോട് ചെറിയ മല്ലു എന്ന് വിളിക്കുന്ന അരുൺ പണം കടം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് ഇവർ അമീഷിനെയും സഹോദരനെയും ആക്രമിച്ചത്.
ചെറിയ മല്ലു എന്നു വിളിക്കുന്ന അരുണിന് ആളൂർ പൊലീസ് സ്റ്റേഷനിൽ 2020ൽ ഒരു അടിപിടി കേസും, കൊടകര സ്റ്റേഷനിൽ 2012ൽ ഒരു അടിപിടി കേസുമുണ്ട്.
മിഥുന് ആളൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് അടിപിടി കേസുണ്ട്.
ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.
കെ.ജി. സുരേഷ്, ആളൂർ ഇൻസ്പെക്ടർ കെ.എം. ബിനീഷ്, ചേർപ്പ് എസ്.ഐ. എം. അഫ്സൽ, എസ്.ഐ.മാരായ പി. ജയകൃഷ്ണൻ, കെ.എസ്. ഗിരീഷ്, പി.ആർ. സുരേന്ദ്രൻ, എ.എസ്.ഐ. സൂരജ് വി. ദേവ്, സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ, പി.കെ. രാജേഷ്,
സി.പി.ഒ.മാരായ കെ.എസ്. ഉമേഷ്, ബി. ഹരികൃഷ്ണൻ, യു. ആഷിക്, എ.പി. അനീഷ് , കെ.ജെ. ഷിൻ്റോ, അജിത്ത്
എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Leave a Reply