നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും
എംഎൽഎ എക്സലൻസ് അവാർഡ് വിതരണവും സംയുക്തമായി സംഘടിപ്പിച്ചു.

എസ്.എസ്.എൽ.സി.,
ഹയർ സെക്കൻ്ററി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ
എംഎൽഎ, സ്കൂൾ മാനേജ്മെൻ്റ്, പി.ടി.എ., അധ്യാപകർ എന്നിവർ പുരസ്കാരങ്ങൾ അനുമോദിച്ചു.

അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർമാൻ
എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.

സ്മിത കൃഷ്ണകുമാർ, ശ്രീലക്ഷ്മി മനോജ്, രുക്മണി രാമചന്ദ്രൻ, വി.പി.ആർ. മേനോൻ, വി.ബി. അനിത്ത്, ബിജിത ജോഷി, മിനി മോഹൻദാസ്, കെ.പി. സീന, എൻ.എ. ലേഖ എന്നിവർ പ്രസംഗിച്ചു.

ഒഴുക്കിൽപ്പെട്ട വിദ്യാർഥികളെ രക്ഷിച്ച ഹർഷനും ധനേഷനും അമലിനും ആദരവ്

ഇരിങ്ങാലക്കുട : മാടായിക്കോണം ആനാട്ടുകടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികളെ രക്ഷിച്ച പ്രദേശവാസികളായ പി.ജി. ഹർഷൻ, എ.ആർ. ധനേഷ്, അമൽകൃഷ്‌ണ എന്നിവരെ ആർഎസ്എസ് പൊറത്തിശ്ശേരി മണ്ഡലം ആദരിച്ചു.

പൊറത്തിശ്ശേരി ആർഎസ്എസ് മണ്ഡൽ കാര്യവാഹ് വിക്രം പുത്തൂക്കാട്ടിൽ, ഇരിങ്ങാലക്കുട ഖണ്ഡ് സേവാപ്രമുഖ് സുകുമാരൻ, പൊറത്തിശ്ശേരി മണ്ഡൽ വിദ്യാർഥി പ്രമുഖ് ജിതിൻ മലയാറ്റിൽ, പൊറത്തൂർ ശാഖ സേവാപ്രമുഖ് നിധിൻ പട്ടാട്ട്, ശങ്കരമംഗലം ശാഖ സംയോജക് ധനീഷ്, മുഖ്യശിക്ഷക് പ്രണവ്, നമ്പ്യാങ്കാവ് ശാഖ മുഖ്യശിക്ഷക് ഗോകുൽദാസ്, സുഭാഷ്, അഭിറാം എന്നിവർ പങ്കെടുത്തു.

വയോജന ക്ഷേമം : ജാഗ്രത സമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എടത്തിരുത്തി പഞ്ചായത്ത് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ജാഗ്രത സമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐഷാബി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് ടി.കെ. ചന്ദ്രബാബു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

“വയോജന സംരക്ഷണം സാമൂഹിക ഉത്തരവാദിത്വം : വയോജന സുരക്ഷയ്ക്കായി എം.ഡബ്ലിയു.പി.എസ്.സി. ആക്ട് 2007” എന്ന വിഷയത്തിൽ സാമൂഹ്യനീതി വകുപ്പ് സായംപ്രഭ മാനേജർ മാർഷൽ സി. രാധാകൃഷ്ണൻ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

ജാഗ്രത സമിതി പ്രവർത്തനങ്ങളിൽ അംഗങ്ങളുടെ പങ്കിനെക്കുറിച്ചും പ്രവർത്തനരീതികളെക്കുറിച്ചും പരിശീലന ക്ലാസ്സിൽ വിശദീകരിച്ചു.

വയോജനങ്ങൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് പ്രസിദ്ധീകരിച്ച ബോധവൽക്കരണ ബ്രോഷറുകളും പരിശീലന പരിപാടിയിൽ വിതരണം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിതകുമാരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗമി പ്രസാദ്, വാർഡ് മെമ്പർ ഷാജി കണ്ണകില്ലത്ത്, മതിലകം ബ്ലോക്ക് മെമ്പർ കെ.ആർ. ഹരി, കുടുംബശ്രീ ചെയർപേഴ്സൺ സുബൈദ അബ്ദുൽ ജബ്ബാർ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഭാഗ്യലക്ഷ്മി ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

വാർഡ് മെമ്പർമാരായ ഷിനിത ലെനിൻ, ഷാജഹാൻ, രഞ്ജിനി സത്യൻ, സാജിത അഷ്റഫ്, സുധീഷ് മഞ്ചാക്കൽ, ഉമറുൽ ഫാറൂഖ്, സ്ലസിൻ ദിനേശ്, നീതു സുജേഷ്, കെ.ബി. അജയഘോഷ്, വാർഡ്തല കുടുംബശ്രീ സിഡിഎസ് മെമ്പർമാർ, അംഗനവാടി അധ്യാപകർ, ആശാവർക്കർമാർ, ഓരോ വാർഡിലെയും 5 ജാഗ്രത സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പ്രമേഹ നിര്‍ണ്ണയ- നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കൊമ്പൊടിഞ്ഞാമാക്കൽ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍, ഐ ഫൗണ്ടേഷന്‍ ആശുപത്രി എന്നിവർ സംയുക്തമായി പ്രമേഹരോഗ നിര്‍ണയ, നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്റര്‍ ജോണ്‍സന്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ക്ലബ് പ്രസിഡന്റ് അഡ്വ. എം.എസ്. രാജേഷ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം.സി. പ്രദീപ്, ട്രഷറര്‍ ജെയ്‌സണ്‍ മൂഞ്ഞേലി, ആശുപത്രി കോര്‍ഡിനേറ്റര്‍ ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുത്തു.

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പാദുവാ നഗര്‍ ഐക്കരക്കുന്ന് സെന്റ് ആന്റണീസ് പള്ളിയിലെ പിതൃവേദി സംഘടനയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മെട്രോ ഹെല്‍ത്ത് കെയര്‍ ആശുപത്രി, മെട്രോ ഐ കെയര്‍ കണ്ണാശുപത്രി, കൊമ്പൊടിഞ്ഞമാക്കല്‍ ലയണ്‍സ് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കണ്ണ് പരിശോധന, പ്രമേഹ – വൃക്ക രോഗനിര്‍ണയ രക്ത പരിശോധനകള്‍ എന്നിവ ക്യാമ്പില്‍ ഉണ്ടായിരുന്നു.

ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോണ്‍സണ്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

എടക്കുളം സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാ. സീജോ ഇരുമ്പന്‍ അധ്യക്ഷത വഹിച്ചു.

ബികെഎംയു ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട : ബികെഎംയു ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

ബികെഎംയു മണ്ഡലം പ്രസിഡന്റ് കെ.പി. രാജൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഇന്ദുലാൽ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.

വി.ആർ. രമേഷ്, എം.കെ. കോരൻ മാസ്റ്റർ, സി.കെ. ദാസൻ, വർദ്ധനൻ പുളിക്കൽ, കെ.വി. രാമകൃഷ്ണൻ, എം.കെ. മുരളി എന്നിവർ പ്രസംഗിച്ചു.

ജൂലായ് 8ന് നടത്തുന്ന ദേശീയ സമരം വിജയിപ്പിക്കുവാനും പ്രവർത്തന ഫണ്ട് സ്വരൂപിക്കുവാനും കൺവെൻഷനിൽ തീരുമാനിച്ചു.

ആദരണീയം നടത്തി

ഇരിങ്ങാലക്കുട : പ്രിയദർശിനി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി മുഖ്യപ്രഭാഷണം നടത്തി.

വാർഡ് പ്രസിഡൻ്റ് ജസ്റ്റിൻ ജോൺ തെക്കിനിയത്ത് അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡൻ്റ് അബ്ദുൾ ഹഖ്, പി.എ. എവിൻ എന്നിവർ പ്രസംഗിച്ചു.

വാർഡ് കൗൺസിലർ ജോസ്‌മി ഷാജി സ്വാഗതവും ബൂത്ത് പ്രസിഡൻ്റ് അഡ്വ. പി.ജെ. തോമസ് നന്ദിയും പറഞ്ഞു.

പുസ്തക ചർച്ച സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വായനപക്ഷാചരണത്തിന്റെ ഭാഗമായി പുല്ലൂർ ഗ്രാമീണ വായനശാലയിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു.

എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ സോഹൻ റോയ് രചിച്ച കസ്തൂരി ശലഭം എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ചർച്ച സംഘടിപ്പിച്ചത്. മുൻ മന്ത്രി ഡോ. ആർ. ബിന്ദു പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു.

തിരക്കഥാകൃത്തും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പി.കെ. ഭരതൻ മാസ്റ്റർ പുസ്തക പരിചയം നടത്തി.

പി.ബി. അസീന ടീച്ചർ, മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മോഹനൻ മാസ്റ്റർ, പി. അച്യുതൻ മാസ്റ്റർ, സി.ടി. ശശി തുടങ്ങിയവർ പ്രസംഗിച്ചു.

“വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം” പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : “ജൈവ കൃഷിയിലൂടെ വിഷരഹിത പച്ചക്കറി” എന്ന ലക്ഷ്യത്തിൽ കേരള ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല നടപ്പിലാക്കുന്ന “വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം” എന്ന പദ്ധതി മേഖല പ്രസിഡന്റ്‌ കെ.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

ആദ്യ കിറ്റ് സംസ്ഥാന നിർവാഹണ അംഗം ഫ്രാൻസൺ മൈക്കിൾ ഏറ്റുവാങ്ങി.

ചടങ്ങിൽ പി.എസ്. രമേഷ് ബാബു, കെ. രതീഷ്, സത്യൻ, ജോജി ചാക്കോ, മൊഹസിൻ, ഷിന്റോ, അനിൽകുമാർ എന്നിവർ സംബന്ധിച്ചു.

സൗജന്യ മെഡിക്കൽ ക്യാമ്പ് 28ന്

ഇരിങ്ങാലക്കുട : പാദുവാ നഗർ ഐക്കരക്കുന്ന് സെൻ്റ് ആൻ്റണീസ് പള്ളിയിലെ പിതൃവേദി സംഘടനയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മെട്രോ ഹെൽത്ത് കെയർ ആശുപത്രി, മെട്രോ ഐ കെയർ കണ്ണാശുപത്രി, കൊമ്പൊടിഞ്ഞമാക്കൽ ലയൺസ് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ ജൂൺ 28ന് രാവിലെ 9.45 മുതൽ 1 മണിവരെ ഐക്കരക്കുന്ന് പാദുവാ നഗർ പള്ളി ഹാളിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

കണ്ണ് പരിശോധന, പ്രമേഹ വൃക്ക രോഗനിർണയ രക്ത പരിശോധനകൾ എന്നിവ ക്യാമ്പിൽ സൗജന്യമായി ചെയ്തു നൽകും.

ലയൺസ് ക്ലബ്ബ് കൊമ്പൊടിഞ്ഞാമക്കൽ പ്രസിഡൻ്റ് ജോൺസൺ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

എടക്കുളം സെൻ്റ് ആൻ്റണീസ് ചർച്ച് വികാരി ഫാ. സീജോ ഇരുമ്പൻ അധ്യക്ഷത വഹിക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട നമ്പറുകൾ : 9496794357, 9846071945, 9946713405