കച്ചേരി വളപ്പ് ദിനാചരണം നടത്തി

ഇരിങ്ങാലക്കുട : ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കച്ചേരി വളപ്പ് ദിനാചരണം നടത്തി.

കച്ചേരി വളപ്പ് ക്ഷേത്രഭൂമിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള കോടതിവിധി ദീർഘനാളത്തെ നിയമപോരാട്ടങ്ങളുടെയും സമരങ്ങളുടെയും ഫലമാണ്.

ഇതിനുവേണ്ടി നിരവധി ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ പേരിൽ കേസുകളും ഉണ്ടായിരുന്നു. ​ക്ഷേത്ര സ്വത്തുക്കളും ഭൂമിയും സംരക്ഷിക്കുന്നതിനായി നടന്ന ഈ മുന്നേറ്റങ്ങളിൽ ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ സജീവ പങ്കുവഹിച്ചിരുന്നു.

പരിപാടിയുടെ ഭാഗമായി കച്ചേരി വളപ്പിൽ പുഷ്പാർച്ചനയും യോഗവും നടത്തി.

യോഗത്തിൽ ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു.

താലൂക്ക് വർക്കിംഗ് പ്രസിഡൻ്റ് കെ.പി. നന്ദൻ ക്ഷേത്രഭൂമി പിടിച്ചെടുക്കുന്നതിന് വേണ്ടി നടത്തിയ സമരങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തി.

ജില്ലാ സെക്രട്ടറിമാരായ രാജീവ് ചാത്തമ്പള്ളി, ഗോപിനാഥ്, വി.എ.കെ. മേനോൻ, രാജേഷ്, മുൻസിപ്പൽ പ്രസിഡൻ്റ് ലാൽ കുഴുപ്പിള്ളി, ഷൈജു കുറ്റിക്കാട്, സുനിൽ പീനിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

18ന് ശുദ്ധജല വിതരണം മുടങ്ങും

ഇരിങ്ങാലക്കുട : മങ്ങാടിക്കുന്ന് ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി ജൂലൈ 18 ശനിയാഴ്ച ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി, വേളൂക്കര പഞ്ചായത്ത്, മുരിയാട് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ശുദ്ധജല വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് ഇരിങ്ങാലക്കുട പി.എച്ച്. സെക്ഷൻ അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മഹിളാ കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന വിജയോത്സവം സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടി.കെ. വിനീത അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം.പി. ജാക്സൺ സമ്മാനദാനം നിർവഹിച്ചു.

മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ്, നഗരസഭ കൗൺസിലർ സുജ സഞ്ജീവ്കുമാർ, കാറളം പഞ്ചായത്ത് മെമ്പർ പ്രീത, കാട്ടൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് പ്രമീള അശോകൻ, വിജയോത്സവം കൺവീനർ ജുമൈലത്ത് നസീർ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ ദീപ സാജു, സോഫി കുഞ്ഞുപാലു, ബീന വിൽസൺ, റാണി സണ്ണി, സൗമ്യ പ്രകാശൻ എന്നിവർ പ്രസംഗിച്ചു.

ഷാബു ചക്കാലക്കൽ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.

ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനിൽ ഓട്ടൻതുള്ളൽ അരങ്ങേറി

ഇരിങ്ങാലക്കുട : ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തുന്ന മാരകമായ വിപത്തുകളെക്കുറിച്ച് പുതുതലമുറയെ ബോധവത്കരിക്കുന്നതിനായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ഓട്ടൻതുള്ളൽ അരങ്ങേറി.

എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. ജയരാജ് ആണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്.

മൂർച്ചയുള്ള യാഥാർത്ഥ്യങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചപ്പോൾ അത് കുട്ടികളുടെ മനസ്സിൽ പതിയുന്ന വേറിട്ട അനുഭവമായി.

സ്കൂളിലെ വിമുക്തി ക്ലബ്ബ്, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, എൻ.എസ്.എസ്. എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, സെക്രട്ടറി വി. രാജൻ, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ, അഡ്മിനിസ്ട്രേറ്റർ നവീൻ എന്നിവർ സന്നിഹിതരായിരുന്നു.

അധ്യാപകരായ കെ.എം. സെറീന, നിഷ നായർ, അഞ്ജു കെ. രാജഗോപാൽ എന്നിവർ പരിപാടി ഏകോപിപ്പിച്ചു.

ലഹരിക്കെതിരെ റൂറൽ ജില്ലാ പൊലീസിന്റെ റീൽസ് മത്സരത്തിൽ വിജയിച്ച് ക്രൈസ്റ്റ് കോളെജ് എൻഎസ്എസ് ടീം

ഇരിങ്ങാലക്കുട : റൂറൽ ജില്ലാ പൊലീസിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ “ലഹരി വിമുക്ത സമൂഹം” എന്ന സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ മയക്കുമരുന്ന് വിരുദ്ധ റീൽ മത്സരത്തിൽ ക്രൈസ്റ്റ് കോളെജ് എൻ.എസ്.എസ്. യൂണിറ്റിന് വിജയം.

ആധുനിക കൃഷ്ണ, കെ.എസ്. ഷിയാസ്, അബ്ദുൾ അസീം, ടി.എസ്. അശ്വിൻ, പി.എൻ. ഫെബിത്ത ഫാത്തിമ, ഗൗരി മേനോൻ, കെ.സി. ദേവദത്തൻ, നേഹ ജിജു, ആന്റോൺ പോൾ എന്നിവർ ചേർന്നാണ് റീൽ തയ്യാറാക്കിയത്.

മത്സരത്തിൽ ക്രൈസ്റ്റ് എൻ.എസ്.എസ്. ടീമിന്റെ പരിശ്രമം പൊലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.

വിജയികളെ റൂറൽ എസ്പി മുഹമ്മദ് നദീം സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു.

തവനിഷിന്റെ തണൽ പദ്ധതിയിലൂടെ ഭിന്നശേഷി കുട്ടികൾക്കായ്‌ പഠനോപകരണങ്ങൾ കൈമാറി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ബി.ആർ.സി. ഇരിങ്ങാലക്കുടയ്ക്ക് പഠനോപകരണങ്ങൾ കൈമാറി.

ക്രൈസ്റ്റ് കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ. സേവ്യർ ജോസഫിൽ നിന്ന് ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോർഡിനേറ്റർ സത്യപാലൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.

സിആർസിസി കോർഡിനേറ്റർമാരായ ജെന്നി ആന്റണി, സി.ഡി. ഡോളി, വിഷ്ണു നാരായൺ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ കീർത്തന കമലൻ, ലിൻ ജെയിംസ്, സുജാത എന്നിവർ ആശംസകൾ അർപ്പിച്ചു.

തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർമാരായ ഡോ. മുവിഷ് മുരളി, അസി. പ്രൊഫ. പ്രിയ ബാലകൃഷ്ണൻ, അസി. പ്രൊഫ. കെ.എം. നസീറ, ഡോ. വിഷ്ണു മോഹൻ, അസി. പ്രൊഫ. നിമിത മാത്യു, അസി. പ്രൊഫ. അലീന, അസി. പ്രൊഫ. ആദർശ്, അസി. പ്രൊഫ. ഐശ്വര്യ പുരുഷോത്തമൻ, തവനിഷ് സ്റ്റുഡന്റ് പ്രസിഡന്റ്‌ നിമിഷ, സ്റ്റുഡന്റ് സെക്രട്ടറി അഭിഷേക്, മറ്റ് തവനിഷ് വൊളന്റിയർമാരും പങ്കെടുത്തു.

എ.ഡി. ബെന്നിക്ക് സർഗ്ഗ ശ്രേഷ്ഠ പുരസ്കാരം

തൃശൂർ : വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ. എ.ഡി. ബെന്നിക്ക് സർഗ്ഗ ശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു.

കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ. ടി.ഐ. കൗൺസിലും സംയുക്തമായി അങ്കമാലി വ്യാപാരി ഭവൻ ഹാളിൽ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമത്തിൽ വെച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അഡ്വ. എ.ഡി.  ബെന്നിക്ക് സർഗ്ഗ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചത്. 

ഉപഭോക്തൃ കേസുകൾ നടത്തി റെക്കോർഡ് സ്ഥാപിച്ചിട്ടുള്ള ബെന്നി വക്കീൽ ഉപഭോക്തൃ വിദ്യാഭ്യാസ രംഗത്ത് സജീവമായി ഇടപെട്ടു വരുന്നുണ്ട്. സാംസ്കാരിക രംഗത്തും ജീവകാരുണ്യ രംഗത്തും ബെന്നി വക്കീൽ സജീവമാണ്. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. 

ആയിരത്തിലധികം ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തിലേറെ വീഡിയോകളും ബെന്നി വക്കീലിൻ്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. വൃക്കരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരവെ വൃക്കരോഗം ബാധിച്ച് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരിച്ചു വന്ന ബെന്നി വക്കീലിൻ്റെ ജീവചരിത്ര ഗ്രന്ഥം “പത്മവ്യൂഹം ഭേദിച്ച്” പ്രചോദനാത്മകമാണ്.

ചടങ്ങിൽ അങ്കമാലി മുനിസിപ്പൽ ചെയർ 

പേഴ്സൺ റീത്ത പോൾ അദ്ധ്യക്ഷത വഹിച്ചു. 

ബെന്നി ബെഹന്നാൻ എംപി മുഖ്യപ്രഭാഷണം നടത്തി.

ഫാ. പോൾ ചാലിശ്ശേരി, സിസ്റ്റർ മെർളിൻ ജോർജ്ജ്, സുഭാഷ് മാധവൻ, കെ.കെ. വിജയകുമാർ, എ.എം. ജസീർ, പ്രിൻസ് തെക്കൻ, ജോസഫ് വർഗ്ഗീസ് വെളിയത്ത് എന്നിവർ പ്രസംഗിച്ചു.

എ.എൻ. നീലകണ്ഠൻ അനുസ്മരണ സമ്മേളനം

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച സ്കൂൾ മാനേജർ എ.എൻ. നീലകണ്ഠൻ നമ്പൂതിരി അനുസ്മരണ സമ്മേളനം നടത്തി.

പി.ടി.എ പ്രസിഡൻ്റ് ശ്രീജിത്ത് പട്ടത്ത് അധ്യക്ഷനായി. 

മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.എം ജോൺസൻ, പഞ്ചായത്ത് അംഗം അജീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.യു. വിജയൻ ,ധന്യ ബിജു, മുൻ പി.ടി.എ. ഭാരവാഹികളായ കെ. ബാലക്യഷ്ണൻ, കെ.സോമൻ, ടി.എസ്. മനോജ് കുമാർ, അമ്പിളി ലിജോ, ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, പ്രിൻസിപ്പൽ കെ.പി. ലിയോ, പൂർവ്വ അധ്യാപക സംഘടനാ പ്രസിഡൻറ് ബി. സജീവ്, അധ്യാപകരായ ബി. ബിജു, സി.പി. ജോബി എന്നിവർ പ്രസംഗിച്ചു.

വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം ;തൈവണ്ടി യാത്രക്ക് ആവേശകമായ സ്വീകരണം

ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തോടുനുബന്ധിച്ച് നടന്ന തൈവണ്ടി യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

തൈകൾ വാങ്ങുവാനും ഞാറ്റുവേല മഹോത്സവത്തെക്കുറിച്ചു അറിയാനും നൂറുകണക്കിനാളുകൾ സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചു കൂടി.

മാപ്രാണം സെന്ററിൽ വെച്ച് ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ, നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജന് തൈകൾ കൈമാറിക്കൊണ്ട് തൈവണ്ടി യാത്ര ഉദ്ഘാടനം ചെയ്തു.

വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായി.

നഗരസഭ കൗൺസിലർമാരായ ബൈജു കുറ്റിക്കാടൻ, പി.എം. നന്ദുലാൽ, അജിത്കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

ചീഫ് കോർഡിനേറ്റർ സിമിഷ് സാഹു സ്വാഗതവും
ജോയിന്റ് കൺവീനർ
ലേഖ ഷാജൻ നന്ദിയും പറഞ്ഞു.

വിവിധ കേന്ദ്രങ്ങളിൽ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സരള വിക്രമൻ, റോസിലി ഫ്രാൻസിസ്, ഷീജ ഉണ്ണികൃഷ്ണൻ, കെ.എസ്. തമ്പി, കെ.പി. കണ്ണൻ, പി.എസ്. മനു, കെ.കെ. ശിവൻകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും കർഷകരും, കുടുംബശ്രീ ഹരിതകർമ്മ സേന പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ നടന്ന സമാപനസമ്മേളനത്തിൽ വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി, ചമയം പ്രസിഡന്റ് എ.എൻ. രാജൻ, മുൻ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ജനറൽ കൺവീനർ സ്റ്റാൻലി പി.ആർ. ഫെനി എബിൻ എന്നിവർ പ്രസംഗിച്ചു.

ടെൽസൺ കോട്ടോളി, ഷാജി മാസ്റ്റർ, മണി സജയൻ, പ്രമീള അശോകൻ, പി. കൃഷ്ണപ്രസാദ്, ഫെനി എബിൻ, സോണി അജിത്, അമ്മു സാന്ദ്ര തുടങ്ങിയവർ തൈവണ്ടി യാത്രക്ക് നേതൃത്വം നൽകി.

വിവിധ കേന്ദ്രങ്ങളിലായി 5000ത്തിലധികം പച്ചക്കറി തൈകൾ വിപണനം ചെയ്തു.

ബുധനാഴ്ച്ച രാവിലെ 9.30നു റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ്‌ നദീം ഞാറ്റുവേല മഹോത്സവത്തിന്റെ കോടിയേറ്റകർമ്മം നിർവഹിക്കും.