കെ.കെ. അഭിമന്യു അനുസ്മരണ ദിനാചരണം

ഇരിങ്ങാലക്കുട : പഴയകാല കമ്മ്യൂണിസ്റ്റ് നേതാവും വിവിധ ട്രേഡ് യൂണിയനുകളുടെ മികച്ച സംഘാടകനും കാട്ടൂർ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നിർണ്ണായക പങ്കുവഹിച്ച പോരാളിയുമായ കെ.കെ. അഭിമന്യുവിൻ്റെ 26-ാം ചരമ വാർഷികദിനം സിപിഐ കാട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

പൊഞ്ഞനത്ത് അഭിമന്യു സ്മാരകത്തിൽ നടന്ന അനുസ്മരണയോഗവും,പുഷ്പാർച്ചനയും സിപിഐ ഇരിങ്ങാലക്കുട
മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടേറിയറ്റ് അംഗം
എ.ജെ. ബേബി അധ്യക്ഷത വഹിച്ചു.

ലോക്കൽ കമ്മിറ്റി സെക്രട്ടറി
ജോജോ തട്ടിൽ, പൊഞ്ഞനം ബ്രാഞ്ച് സെക്രട്ടറി വിനോദൻ എന്നിവർ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളെജിൽ ജോലി ഒഴിവ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലേക്ക് ഓഫീസ് ജോലികൾക്കായി ബിരുദത്തോടൊപ്പം കമ്പ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീഷിൽ പ്രാവീണ്യവും ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും അനുബന്ധരേഖകളും സഹിതം കൂടിക്കാഴ്ചയ്ക്കായി മെയ് 18ന് രാവിലെ 10 മണിക്ക് കോളെജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

നിര്യാതയായി

മേരി

ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം കുരുതുകുളങ്ങര കരിപ്പായി പൈലോത് ഭാര്യ മേരി (87)നിര്യാതയായി.

സംസ്‌കാരകർമ്മം ഏപ്രിൽ 26 (ഞായറാഴ്‌ച) വൈകീട്ട് 5.50ന് മകളുടെ വസതിയിൽ ശുശ്രൂഷകൾക്കു ശേഷം ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമി ത്തേരിയിൽ.

മക്കൾ : ജോണി, സണ്ണി, റാണി

മരുമകൻ : പോൾ പള്ളിത്തറ

ആളൂരിൽ നാല് ആടുകളെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി ; കുറുനരി ആക്രമണമെന്ന് സംശയം

ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്തിലെ 4-ാം വാർഡിൽ ആനത്തടം ഭാഗത്ത്‌ ചാതേലി പൗലോസ് മകൻ മാത്യുവിൻ്റെ 4 ആടുകളെ കടിച്ചു കൊന്ന നിലയിൽ കൂട്ടിൽ കണ്ടെത്തി.

രണ്ട് മാസത്തിനുള്ളിൽ ഈ പരിസരത്തു നിന്ന് എട്ടോളം ആടുകളെ ഇതുപോലെ കടിച്ചു കൊന്നിട്ടുണ്ട്.

ആക്രമണത്തിനു പിന്നിൽ കുറുനരിയാണെന്നാണ് കർഷകരുടെ സംശയം.

വളർത്തുമൃഗങ്ങൾക്കു നേരെയുള്ള ഇവയുടെ നിരന്തര ആക്രമണത്തിനെതിരെ എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

നിര്യാതനായി

ജോസഫ്

ഇരിങ്ങാലക്കുട : കോമ്പാറ തൈവളപ്പിൽ കുഞ്ഞുവറീത് മകൻ ജോസഫ് (കൊച്ചാപ്പു – 86)നിര്യാതനായി.

സംസ്‌കാരകർമ്മം ഏപ്രിൽ 20(തിങ്കളാഴ്‌ച) ഉച്ചകഴിഞ്ഞ് 4.30 ന് വെളയനാട് സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : ത്രേസ്യാമ്മ

മക്കൾ : ജിജോ, ജിബി, അനൂപ്

മരുമക്കൾ : റിജി, സിയ, ഫ്രിൻസി

നിര്യാതനായി

ഡെൽവി

ഇരിങ്ങാലക്കുട :
പുല്ലൂർ അമ്പലനട കപ്പേളക്ക് സമീപം പാറയ്ക്കൽ ഞെർളേലി വീട്ടിൽ പരേതനായ ഡേവിസ് മകൻ ഡെൽവി (39) നിര്യാതനായി.

സംസ്കാര കർമ്മം ഏപ്രിൽ 14 (ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

അമ്മ : പരേതയായ ചിന്നമ്മ

സഹോദരങ്ങൾ : ഡോൺളി, പരേതനായ ഡിസൻ

സാംസ്കാരിക രംഗത്ത് ഇരിങ്ങാലക്കുടയുടെ സംഭാവന മാതൃകാപരം : അനീഷ് പി. രാജൻ

ഇരിങ്ങാലക്കുട :
സാംസ്കാരിക രംഗത്ത് ഇരിങ്ങാലക്കുടയുടെ പാരമ്പര്യം രാജ്യത്തെ ഉന്നത ശ്രേണിയിലാണെന്ന് ഇന്ത്യൻ സാംസ്കാരിക വകുപ്പ് ഡയറക്ടർ അനീഷ് പി. രാജൻ.

നാലു ദിനങ്ങളിലായി നാദോപാസന നടത്തിവരുന്ന സ്വാതിതിരുനാൾ സംഗീത നൃത്തോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലകൾ പരിപോഷിപ്പിക്കുന്നതിൽ നാദോപാസന പോലെയുള്ള ഈ നാട്ടിലെ വിവിധങ്ങളായ കലാസംഘടനകളുടെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമാപന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ജിഷ്ണു സനത്ത് അധ്യക്ഷത വഹിച്ചു.

ടി. വേണുഗോപാല മേനോൻ, രാജീവ് മേനോൻ, ഗിരീഷ്കുമാർ, ശിവദാസ് പള്ളിപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

നിര്യാതനായി

കൊച്ചുദേവസി

ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം സ്വീറ്റ് ബസാർ റോഡ് ചാഴുക്കാരൻ ചാക്കുണ്ണി മകൻ കൊച്ചുദേവസി (81)നിര്യാതനായി.

സംസ്കാരം നാളെ(തിങ്കളാഴ്ച) രാവിലെ 11 മണിക്ക്.

വാര്യർ സമാജം സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്ര ഭരണ സമിതിയുടെ തന്ത്രി, കാരായ്മ ജീവനക്കാർക്കെതിരെയുള്ള ധാർഷ്ഠ്യം നിറഞ്ഞ പ്രവർത്തനങ്ങളിൽ വാര്യർ സമാജം യൂണിറ്റ് സമ്മേളനം അതൃപ്തിയും ആശങ്കയും രേഖപ്പെടുത്തി.

ക്ഷേത്രം ജീവനക്കാരെ വിവിധ പൂക്കളിൽ കോർത്ത മാല പോലെ കോർത്തിണക്കി കൊണ്ടുപോകുന്നതിനു പകരം ഭരണാധികാരികളുടെ ഭാഗത്തു നിന്നുള്ള ജീവനക്കാരുടെ ഇടയിൽ പരസ്പര വൈരാഗ്യം സൃഷ്ടിക്കുന്ന തരത്തിലും, ഭക്തർക്ക് മാനസിക വിഷമം ഉണ്ടാക്കുന്നതുമായ പ്രവർത്തനങ്ങൾക്കു നേരെ സമസ്ത കേരള വാര്യർ സമാജം യൂണിറ്റ് സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സമ്മേളനം സമാജം ജില്ല പ്രസിഡൻ്റ് കെ. ഉണ്ണികൃഷ്‌ണ വാര്യർ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് പി.വി. രുദ്രൻ വാര്യർ അധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച ടി.വി. ഇന്ദിര വാരസ്യാർ, പി.വി. രാമചന്ദ്ര വാര്യർ, രാപ്പാൾ ഉണ്ണികൃഷ്ണൻ, ഭദ്ര വാര്യർ, ഭാനുശ്രീ വാര്യർ എന്നിവരെ ആദരിച്ചു.

സെക്രട്ടറി എ. അച്യുതൻ, വി.വി. ഗിരീശൻ, എ.സി. സുരേഷ്, ഉഷ ദാസ്, എസ്. കൃഷ്ണകുമാർ, ടി. രാമൻകുട്ടി എന്നിവർ പ്രസംഗിച്ചു.

പി.വി. രുദ്രൻ വാര്യർ (പ്രസിഡൻ്റ്), എ. അച്യുതൻ (സെക്രട്ടറി), എസ്. കൃഷ്‌ണകുമാർ (ട്രഷറർ), ഇന്ദിര ശശീധരൻ (വനിതാ വിഭാഗം പ്രസിഡൻ്റ്), എ.സി. രമാദേവി (വനിതാ വിഭാഗം സെക്രട്ടറി), പ്രഭ വേണുഗോപാൽ (വനിതാ വിഭാഗം ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

വിമാന കമ്പനികൾ അധിക ചാർജ്ജ് ഈടാക്കുന്നത് നിയന്ത്രിക്കണം : മൈഗ്രൻ്റ്സ് മിഷൻ ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട : ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യങ്ങൾ മുതലെടുത്ത് വിമാന കമ്പനികൾ അമിതമായി ചാർജ്ജ് ഈടാക്കുന്നത് കേന്ദ്ര സർക്കാർ ഇടപെട്ട് നിയന്ത്രിക്കണമെന്നും, ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപത മൈഗ്രന്റ് മിഷൻ പ്രസിഡന്റ്‌ ഷാജു വാലപ്പന്റെ നേതൃത്വത്തിൽ കേന്ദ്ര സ്റ്റീൽ ആൻഡ് ഹെവി ഇന്റസ്ട്രി മന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ്മയ്ക്ക് നിവേദനം നൽകി.

തൊഴിൽ തേടിയും വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഗൾഫ് മേഖലയിലേക്ക് പോകുവാനും, അവിടെ നിന്ന് വരുവാനും അമിത ടിക്കറ്റ് ചാർജ്ജ് വർദ്ധന മൂലം ബുദ്ധിമുട്ടുകയാണ് പ്രവാസികൾ. പല വ്യക്തികളുടെയും വിസയുടെ കാലാവധി തീരുകയും തിരിച്ച് പോകുവാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ഈ മേഖലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിവേദനം സമർപ്പിക്കുവാൻ രൂപത ഭാരവാഹികളായ ജോസ് മാമ്പിള്ളി, ലാജിൻ പോൾ, കേന്ദ്രമന്ത്രിയുടെ പ്രതിനിധിയായ വിപിൻ പാറമേക്കാട്ടിൽ എന്നിവരും ഉണ്ടായിരുന്നു.

ഇതു സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ്‌ നൽകിയതായി ഇവർ അറിയിച്ചു.