ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്തിലെ 4-ാം വാർഡിൽ ആനത്തടം ഭാഗത്ത് ചാതേലി പൗലോസ് മകൻ മാത്യുവിൻ്റെ 4 ആടുകളെ കടിച്ചു കൊന്ന നിലയിൽ കൂട്ടിൽ കണ്ടെത്തി.
രണ്ട് മാസത്തിനുള്ളിൽ ഈ പരിസരത്തു നിന്ന് എട്ടോളം ആടുകളെ ഇതുപോലെ കടിച്ചു കൊന്നിട്ടുണ്ട്.
ആക്രമണത്തിനു പിന്നിൽ കുറുനരിയാണെന്നാണ് കർഷകരുടെ സംശയം.
വളർത്തുമൃഗങ്ങൾക്കു നേരെയുള്ള ഇവയുടെ നിരന്തര ആക്രമണത്തിനെതിരെ എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെട്ടു.












Leave a Reply