ഗാന്ധിഗ്രാം തുറവൻകാട് റോഡിൽ വാഴ വച്ച് പ്രതിഷേധിച്ച് ബിജെപി

ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം തുറവൻകാട് റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി പന്ത്രണ്ടാം വാർഡ് കൗൺസിലറുടെ വീടിനു മുന്നിലുള്ള കുഴിയിൽ വാഴ നട്ടുകൊണ്ട് ബിജെപി 116-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

ഇവിടെ നിരവധി തവണ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുകയും കഴിഞ്ഞദിവസം സൈക്കിൾ യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾ വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇരിങ്ങാലക്കുട മുൻസിപ്പൽ പ്രസിഡൻ്റ് ലിഷോൺ ജോസ് ഉദ്ഘാടനം ചെയ്തു.

ബൂത്ത് പ്രസിഡൻ്റ് സുമോദ് അധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ ആമുഖപ്രഭാഷണം നടത്തി.

ബിജെപി നേതാക്കളായ സെബാസ്റ്റ്യൻ ചാലിശ്ശേരി, ബാബുരാജ്, സിക്സൺ മാളക്കാരൻ, കെ.കെ. അനീഷ്, മനോജ് നെല്ലിപ്പറമ്പിൽ, ജിനു ഗിരിജൻ, ഔസേപ്പ്, എം.പി. രമേഷ്, എം.പി. സുരേഷ്, ജിനേഷ്, ടി.എസ്. മധു എന്നിവർ സമരത്തിന് നേതൃത്വം നൽകി.

ഇരിങ്ങാലക്കുട ഐടിയു ബാങ്ക് പ്രതിസന്ധി ; നിക്ഷേപകർക്കായി ഡെപ്പോസിറ്റേഴ്സ് വെൽഫയർ അസോസിയേഷൻ എന്ന പേരിൽ രജിസ്ട്രേഡ് സംഘടന രൂപീകരിക്കും

ഇരിങ്ങാലക്കുട : ടൗൺ കോ- ഓപ്പറേറ്റീവ് ബാങ്കിലെ നിക്ഷേപകരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ഡെപ്പോസിറ്റേഴ്സ് വെൽഫയർ അസോസിയേഷൻ എന്ന പേരിൽ രജിസ്ട്രേഡ് സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു.

ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി മൂലം നിക്ഷേപകർക്ക് പണം ലഭിക്കാതെ വന്നതോടെയാണ് ബാങ്ക് പുനരുദ്ധാരണ നടപടികൾക്കായി അസോസിയേഷൻ രൂപീകരിക്കാൻ യോഗം തീരുമാനിച്ചത്. അസോസിയേഷൻ ആദ്യമായി നിക്ഷേപ തുകയിൽ നിന്ന് ഒരു നിശ്ചിതഭാഗം ബാങ്കിൻ്റെ മൂലധനത്തിലേക്ക് വക മാറ്റി സംസ്ഥാന സർക്കാരിനെയും മറ്റു സഹകരണ ബാങ്കുകളെയും ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിച്ച് മൂലധന നിക്ഷേപം നടത്താൻ ആവശ്യപ്പെടും. ഈ പ്രവർത്തികൾ പൂർത്തീകരിക്കുന്നതുവരെ ലിക്വിഡേഷൻ നടപടികൾ നിർത്തിവയ്ക്കാൻ ആർബിഐയുടെ ചെന്നൈ ജനറൽ മാനേജരോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനിച്ചു.

മാത്രമല്ല ബാങ്ക് പ്രതിസന്ധിക്ക് കാരണക്കാരായവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും അവരുടെ സ്വത്തുക്കൾ കണ്ടു കെട്ടാനും ഇ.ഡി. ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്ക് പരാതി നൽകാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

പ്രിൻസ് മാത്യു ചക്കാലക്കൽ (പ്രസിഡൻ്റ്), വിപിൻ ജോണി (വൈസ് പ്രസിഡൻ്റ്), ലിയോ പി. ആന്റോ (സെക്രട്ടറി), മോഹൻദാസ് വെങ്ങാശ്ശേരി (ജോയിൻ്റ് സെക്രട്ടറി), സഞ്ജീവൻ (ട്രഷറർ) എന്നിവരെയാണ് അസോസിയേഷൻ ഭാരവാഹികളായി തെരഞ്ഞെടുത്തിരിക്കുന്നത്.

തിരുവോണനാളിൽ ഇരിങ്ങാലക്കുടയിലെ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ പട്ടിണി സമരം നടത്താനാണ് നിക്ഷേപകരുടെ നീക്കം.

റഊഫ് കരൂപ്പടന്നയുടെ “പവിഴദ്വീപിലെ നക്ഷത്രങ്ങൾ” പുസ്തകത്തിൻ്റെ പ്രകാശനം ആഗസ്റ്റ് 2ന്

ഇരിങ്ങാലക്കുട : മാധ്യമ പ്രവർത്തകനും വെള്ളാങ്ങല്ലൂർ പ്രസ്സ് ക്ലബ്ബ് അംഗവുമായ റഊഫ് കരൂപ്പടന്ന എഴുതിയ “പവിഴദ്വീപിലെ നക്ഷത്രങ്ങൾ” എന്ന പുസ്തകത്തിൻ്റെ പ്രകാശനം ആഗസ്റ്റ് 2ന് രാവിലെ 11 മണിക്ക് കരൂപ്പടന്ന ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് നിർവ്വഹിക്കും.

റിട്ട. അധ്യാപിക ജാനകി രാമചന്ദ്രൻ ആദ്യ പുസ്തകം സ്വീകരിക്കും.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിക്കും.

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി ഖാദർ പട്ടേപ്പാടം പുസ്തക പരിചയം നടത്തും.

ബഹ്റൈൻ പ്രവാസികളായ പ്രതിഭകളെക്കുറിച്ച് റഊഫ് എഴുതി ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പുകളുടെ സമാഹാരമായ ഈ പുസ്തകത്തിൻ്റെ പ്രസാധനം നിർവ്വഹിച്ചിരിക്കുന്നത് കൊടുങ്ങല്ലൂർ അക്കാ പുൽക്കോ പബ്ലിക്കേഷൻസ് ആണ്.

ദ്വിദിന സമ്പൂർണ രാമായണ പാരായണ സമർപ്പണം നടത്തി എൻഎസ്എസ് താലൂക്ക് യൂണിയൻ

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ദ്വിദിന സമ്പൂർണ രാമായണ പാരായണ സമർപ്പണം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. ഡി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു.

താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് ആർ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.

ഭരണസമിതി അംഗങ്ങളായ പി.ആർ. അജിത്കുമാർ, സുനിൽ കെ. മേനോൻ, സോമൻ മുത്രത്തിക്കര, രവി കണ്ണൂർ, കെ.ബി. ശ്രീധരൻ, പ്രതിനിധി സഭാംഗം സദാശിവൻ കുറുവത്ത്, താലൂക്ക് വനിതാ യൂണിയൻ പ്രസിഡൻ്റ് ജയശ്രീ അജയ്, വൈസ് പ്രസിഡൻ്റ് ചന്ദ്രമതി സുരേഷ്, കമ്മിറ്റി അംഗങ്ങളായ ജയന്തി രാഘവൻ, ശ്രീദേവി മേനോൻ, സ്മിത ജയകുമാർ, മായ നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട കളത്തുംപടി ശ്രീ ദുർഗ്ഗാക്ഷേത്രത്തോട് ചേർന്നുള്ള എൻഎസ്എസ് ഹാളിലാണ് പാരായണത്തിന് വേദിയൊരുക്കിയത്.

മൊബൈൽ ഫോട്ടോഗ്രാഫി മത്സരവുമായി സംസ്കാരസാഹിതി

ഇരിങ്ങാലക്കുട : ആഗസ്റ്റ് 9ന് ആനന്ദപുരത്ത് വച്ച് നടക്കുന്ന “നാട്ടുത്സവം” കലാസാംസ്കാരിക പരിപാടിക്ക് മുന്നോടിയായി, സംസ്കാരസാഹിതി മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.

“സായംസന്ധ്യയിലെ ഗ്രാമഭംഗി” എന്ന വിഷയത്തിൽ സ്വന്തം മൊബൈലിൽ എടുത്ത ചിത്രങ്ങളാണ് അയക്കേണ്ടത്.

മത്സരാർത്ഥികൾ ഫോട്ടോ എടുത്ത സ്ഥലത്തിൻ്റെ ലൊക്കേഷൻ മാപ്പ് ഫോട്ടോയോടൊപ്പം അയക്കണം.

മികച്ച ചിത്രങ്ങൾക്ക് ഓഗസ്റ്റ് 9ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പുരസ്കാരങ്ങൾ ലഭിക്കും.

ആഗസ്റ്റ് 7നുള്ളിൽ 9846682931 എന്ന വാട്സ്ആപ്പ് നമ്പറിലേക്കാണ് ചിത്രങ്ങൾ അയക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക്: 9846682931 (വിബിൻ വെള്ളയത്ത്‌), 9946395214 (വി.കെ. മണി)

വി.കെ. ശ്രീധരന് സൗഹൃദം സാഹിത്യ പുരസ്കാരം

ഇരിങ്ങാലക്കുട : സൗഹൃദം ലിറ്റററി & കൾച്ചറൽ സൊസൈറ്റി മികച്ച സാഹിത്യകാരന്മാർക്ക് നൽകുന്ന സൗഹൃദം സാഹിത്യ അവാർഡിന് നാട്ടു വിജ്ഞാനത്തിൻ്റെയും ദേശചരിത്രത്തിൻ്റെയും പ്രയോക്താവും ഇരുപതോളം പുസ്തകങ്ങളുടെ കർത്താവുമായ വി.കെ. ശ്രീധരൻ (അണ്ണല്ലൂർ) അർഹനായി.

പ്രശസ്തി ഫലകവും ക്യാഷ് അവാർഡും ആഗസ്റ്റ് 2ന് രാവിലെ 10ന് വടക്കാഞ്ചേരി അമ്പിളി ഭവനിൽ നടത്തുന്ന സാഹിത്യ സമ്മേളനത്തിൽ ഡയറക്റ്റർ പ്രൊഫ. പുന്നക്കൽ നാരായണൻ സമ്മാനിക്കും.

സംസ്ഥാന സാക്ഷരത സമിതിയിൽ സബ് എഡിറ്ററായിരുന്നു വി.കെ. ശ്രീധരൻ. നവസാക്ഷര പുസ്തകങ്ങൾ, ആദിവാസി ഭാഷയിലുള്ള മലയാളം ലിങ്ക് പ്രൈമർ, കേരളത്തിലെ പട്ടിക വർഗ്ഗ പൈതൃകം ശേഖരിച്ച് തയ്യാറാക്കിയ ഗോത്ര സ്‌മൃതി തുടങ്ങിയവയുടെ പ്രസിദ്ധീകരണത്തിന് മുൻകൈയെടുത്തു.

സംഗീത നാടക അക്കാദമിയിൽ അസ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന കാലയളവിൽ കേളി മാസികയുടെ ഏകോപനത്തിൻ പ്രധാന പങ്കുവഹിച്ചു.

തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ നാട്ടറിവിൻ്റെ നിറവ്, പുഴക്കൽ ബ്ലോക്കിൻ്റെ പൊലിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ എഡിറ്റോറിയൽ ബോർഡ് മെമ്പറായിരുന്നു.

വാണിയംകുളം, തൃശൂർ കോർപ്പറേഷൻ ചരിത്ര രചനകളിൽ പങ്കാളിയായി.

അമ്മവഴികൾ, ശീലാന്തി, അതിരോലം, ആരാനുമല്ല കൂരാനുമല്ല, ന്യായാധിപൻ്റെ മകൻ, കുന്നുകൾ താണ്ടി, കുന്നിമണി തേടി എന്നിവയാണ് പ്രധാന രചനകൾ.

നാല് പതിറ്റാണ്ടായി നാട്ടറിവ് മേഖലയിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ 30 വർഷമായി തൃശൂർ നാട്ടറിവ് പഠന കേന്ദ്രത്തിൻ്റെ നിർവ്വാഹക സമിതിയംഗമാണ്. കേന്ദ്രം പ്രസിദ്ധീകരിച്ച 20 നാട്ടറിവ് പഠന ഗ്രന്ഥങ്ങളുടെ എഡിറ്റോറിയൽ അംഗമായിരുന്നു. എഡിറ്റ് ചെയ്ത ‘കൃഷിയുടെ നാട്ടറിവുകൾ’ എന്ന പുസ്തകത്തിൻ്റെ ഏഴു പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്.

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ആഗസ്റ്റ് 2ന് ആനയൂട്ട്

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ആഗസ്റ്റ് 2 ഞായറാഴ്ച രാവിലെ 8.30ന് ആനയൂട്ട് നടക്കും.

അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭഗവതിസേവ, ശ്രീരാമ പൂജ എന്നിവയും ഉണ്ടായിരിക്കും.

ഔഷധക്കഞ്ഞി വിതരണം നടത്തി

ഇരിങ്ങാലക്കുട : അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിൽ ഔഷധക്കഞ്ഞി വിതരണവും, ദശപുഷ്പ പ്രദർശനവും നടത്തി.

സ്കൂളിലെ എല്ലാ കുട്ടികൾക്കും ഔഷധക്കഞ്ഞി വിതരണം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് ജോസഫ് അക്കരക്കൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, പ്രധാനധ്യാപിക എൻ.എസ്. രജനിശ്രീ, കെ.കെ. കൃഷ്ണൻ നമ്പൂതിരി, മെജോ പോൾ, എൻ.എൻ. രാമൻ, സജു കുറിയേടത്ത്, വി.വി. ശ്രീല, സുമിത, രമ കെ. മേനോൻ, ലത പി. മേനോൻ എന്നിവർ പ്രസംഗിച്ചു.

വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിലെ വിജയോത്സവം അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് ശ്രീജിത്ത് പട്ടത്ത് അധ്യക്ഷനായിരുന്നു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ മുഖ്യാതിഥിയായിരുന്നു.

മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
അംഗങ്ങളായ കെ.ജെ. ഡിക്സൻ, ജോസ് ജെ. ചിറ്റിലപ്പിള്ളി, പഞ്ചായത്ത് അംഗങ്ങളായ സുനിത മുരളി, എ.എം. ജോൺസൺ, സി.എസ്. അജീഷ്, സുനിൽകുമാർ, വി.ആർ. ഷൈജു, മാനേജർ എ.എൻ. വാസുദേവൻ, പ്രിൻസിപ്പൽ കെ.പി. ലിയോ, ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, ബി. ബിജു, സി.പി. ജോബി, ധന്യ ബിജു, ഇ.പി. ഹരി എന്നിവർ പ്രസംഗിച്ചു.

താളിയോലകൾക്കായി പുതുലോകം തുറന്ന് സെൻ്റ് ജോസഫ്സ് കോളെജിൽ ഗ്രന്ഥപ്പുരയുടെ താളിയോല പദ്ധതി

ഇരിങ്ങാലക്കുട : താളിയോലകളുടെ ഡിജിറ്റൈസേഷനും പ്രസിദ്ധീകരണത്തിനുമായി ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ ഭാഗമായ ഗ്രന്ഥപ്പുരയുമായി ചേർന്ന് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലെ പുരാരേഖാ ഗവേഷണകേന്ദ്രം പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു.

നിരവധിയായ അമൂല്യ പുസ്തകങ്ങൾ, ആനുകാലികങ്ങൾ, നിഘണ്ടുക്കൾ, അപൂർവ രേഖകൾ, ഭൂപടങ്ങൾ, ശാസ്ത്രഗ്രന്ഥങ്ങൾ തുടങ്ങിയ രേഖകൾ കണ്ടെത്തി ഡിജിറ്റൈസ് ചെയ്ത് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുന്ന സംരംഭമാണ് ഗ്രന്ഥപ്പുര. അതോടൊപ്പം താളിയോലകളുടെ കൂടി ഡിജിറ്റൈസേഷനാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.

എഴുത്തുകാരൻ പി.കെ. രാജശേഖരൻ്റെ കുടുംബത്തിലെ താളിയോല ശേഖരമാണ് ആദ്യമായി പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നത്.

ഗ്രന്ഥപ്പുരയ്ക്കു വേണ്ടി ഷിജു അലക്സ്, കോളെജിനു വേണ്ടി പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, പുരാരേഖാ ഗവേഷണ കേന്ദ്രം ഡയറക്ടർ ക്യാപ്റ്റൻ ലിറ്റി ചാക്കോ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ചടങ്ങിൽ വൈദ്യരത്നം ഗ്രൂപ്പിന്‍റെ എച്ച്.ആർ.ഉം എഴുത്തുകാരനുമായ രമേശന്‍ പൊയില്‍ത്താഴത്ത് പ്രൊജക്ട് ലോഞ്ചിംഗ് നിർവഹിച്ചു.

ഐ.ഡി.എ.എഫ്. ഡയറക്ടർ ജിസോ ജോസ് ഗ്രന്ഥപ്പുരയെക്കുറിച്ച് വിശദീകരിച്ചു.

വൈദ്യരത്‌നം ആയുർവേദ മ്യൂസിയം ക്യൂറേറ്റർ അനിൽ സന്നിഹിതനായിരുന്നു.

ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ഷെറിൻ ജോസ് സ്വാഗതവും ക്യാപ്റ്റൻ ലിറ്റി ചാക്കോ നന്ദിയും പറഞ്ഞു.