വിശ്വനാഥപുരം ക്ഷേത്രത്തിൽ ശിവരാത്രി തർപ്പണത്തിനായി എത്തിയത് ആയിരങ്ങൾ

ഇരിങ്ങാലക്കുട : എസ്എൻബിഎസ് സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ചു നടന്ന ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

ക്ഷേത്രം മേൽശാന്തി മണിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

സമാജം പ്രസിഡന്റ്‌ എൻ.ബി. കിഷോർകുമാർ, സെക്രട്ടറി എം.കെ. വിശ്വംഭരൻ, ട്രഷറർ വേണു തോട്ടുങ്ങൽ, ക്ഷേത്രം മാതൃസംഘം പ്രസിഡന്റ് ഷൈജ രാഘവൻ, സെക്രട്ടറി ഹേമ ആനന്ദ്, ട്രഷറർ അജിത രമേശ്‌ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *