തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ കൂടുതൽ കെ.എസ്.ആർ.ടി.സി. ബസ്സുകൾ അനുവദിക്കണം :ജോയിന്റ് കൗൺസിൽ

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുന്നതിന് കെ.എസ്.ആർ.ടി.സി. കൂടുതൽ ബസ്സുകൾ അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം കാരണം നിരവധി ജീവനുകളാണ് ഈ റോഡിൽ ഇതിനകം നഷ്ടപ്പെട്ടത്. പൊറത്തിശ്ശേരി വില്ലേജ് ജീവനക്കാരിയായ വി.എസ്. സ്നേഹയുടെ ജീവൻ ഊരകത്ത് വച്ച് കഴിഞ്ഞ മാസമാണ് നഷ്ടപ്പെട്ടത്. മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിൽ
ഓർഡിനറി ബസ്സുകളോടൊപ്പം രാവിലെയും വൈകീട്ടും ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകൾക്ക് പെർമിറ്റ് അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ റൂട്ടിൽ പഞ്ചിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്നും, വാഹനങ്ങളിൽ കർശന പരിശോധനകൾ നടത്താൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട റെയിവേ സ്റ്റേഷനിലെ ടിക്കറ്റ് ക്ലാർക്കുമാരുടെ എണ്ണം കുറക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും, സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണ ആനുകൂല്യം ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കുന്നതിന് നടപടിയുണ്ടാകണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

മേഖലാ പ്രസിഡൻ്റ് ഇ.ജി. റാണി അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് ചെയർമാൻ ആർ. രമേശ്‌ ഉദ്ഘാടനം ചെയ്തു.

മേഖലാ സെക്രട്ടറി പി.ബി. മനോജ്‌കുമാർ പ്രവർത്തന റിപ്പോർട്ടും, ജില്ലാ പ്രസിഡൻ്റ് പി. ധനുഷ് സംഘടനാ റിപ്പോർട്ടും, മേഖലാ ട്രഷറര്‍ എം.എ. സജി വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. ഹരീഷ് കുമാർ, ജില്ലാ സെക്രട്ടറി വി.ജെ. മെർളി, സംസ്ഥാന കമ്മിറ്റി അംഗം എ.എം. നൗഷാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.കെ. സുഷീർ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.ജി. സുബിൻ, സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉണ്ണി, ജി. കണ്ണൻ, യു.എസ്. ശരത്കാന്ത്, പി.സി. സംഗീത, പി.സി. സവിത എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി
ജി. കണ്ണൻ (പ്രസിഡൻ്റ്), യു. എസ്. ശരത്കാന്ത്, പി.സി. സംഗീത (വൈസ് പ്രസിഡൻ്റുമാർ), പി.ബി. മനോജ്‌കുമാർ (സെക്രട്ടറി), പി.സി. സവിത, പി.വി. ആൽവിൻ (ജോയിന്റ് സെക്രട്ടറിമാർ), ഇ.എ. ആശ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

മേഖല വനിതാ കമ്മിറ്റി ഭാരവാഹികളായി
ശ്രീജ ശ്രീനിവാസൻ (പ്രസിഡൻ്റ്), വിദ്യ ചന്ദ്രൻ (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *