ഇരിങ്ങാലക്കുട : മൂല്യങ്ങളിൽ അടിസ്ഥാനമിട്ട വിദ്യാഭ്യാസം സംസ്കാര സമ്പന്നമായ ഒരു ജനതയെ വാർത്തെടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുവെന്ന് കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി പറഞ്ഞു.
ക്രൈസ്റ്റ് കോളെജിൽ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൈസ് ചാൻസലർ.
31 വർഷത്തെ അധ്യാപനത്തിന് ശേഷം വിരമിക്കുന്ന കോളെജിൻ്റെ വൈസ് പ്രിൻസിപ്പലും ഇംഗ്ലീഷ് വിഭാഗം മേധാവിയും ഇൻ്റർനാഷണൽ റിലേഷൻസ് ഡീനുമായ ഡോ. കെ.ജെ. വർഗ്ഗീസിനും, ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ മാർക്കറായി 31 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന എം.കെ. വേണുവിനുമാണ് യാത്രയയപ്പ് ഒരുക്കിയത്.
കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ വിരമിക്കുന്നവരുടെ ഛായാചിത്രം അനാച്ഛാദനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി.
സിഎംഐ തൃശൂർ ദേവമാതാ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. ഡോ. ജോസ് നന്തിക്കര വിരമിക്കുന്നവർക്ക് ഉപഹാരം നൽകി.
വിദ്യാഭ്യാസ കൗൺസിലർ ഡോ. സന്തോഷ് മുണ്ടൻമാണി, പ്രിൻസിപ്പൽ ഡോ. ഫാ. ജോളി ആൻഡ്രൂസ്, അസി. പ്രൊഫ. വി.പി. ഷിൻ്റോ, ഡോ. എൻ. അനിൽകുമാർ, ഷാജു വർഗ്ഗീസ്, പ്രൊഫ. കെ.ജെ. ജോസഫ്, ഡോ. കെ. സുധീർ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.











Leave a Reply