പടിയൂരിൽ ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ നടത്തി

ഇരിങ്ങാലക്കുട : കേരള സർക്കാർ ആരോഗ്യ വകുപ്പിൻ്റെ ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ ആരോഗ്യ പ്രചരണ വാഹനം പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണന്‍ എടതിരിഞ്ഞി സെൻ്റർ പരിസരത്ത് ഫ്ലാഗ് ഒഫ് ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഹജീഷ്, വികസനകാര്യ ചെയര്‍പേഴ്സണ്‍ സുധ ദിലീപ്, മെമ്പർമാരായ സംഗീത, പ്രിയ, ലതിക എന്നിവർ ആശംസകള്‍ നേർന്നു.

ജെ.പി.എച്ച്.എൻ. നവ്യ നന്ദി പറഞ്ഞു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിത്തു കെ. ജോർജ്ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ ബോധവത്കരണ ക്ലാസും സന്ദേശറാലിയും നടത്തി.

ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *