ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾ കാലോത്സവത്തിൽ ദേശഭക്തിഗാനം, സംഘഗാനം എന്നിവയിൽ ‘എ’ ഗ്രേഡ് കരസ്ഥമാക്കിയ സി.ജെ. ബാലഗോപാലിനെയും ചവിട്ടുനാടകത്തിൽ ‘എ’ ഗ്രേഡ് കരസ്ഥമാക്കിയ ജ്യോതിക ജോഷിയെയും യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ടൗൺ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്തിന്റെ നേതൃത്വത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി കുട്ടികൾക്ക് ഉപഹാരം കൈമാറി.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് അബ്‌ദുൾ ഹഖ്, മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീറാം ജയബാലൻ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ഗോപീകൃഷ്ണൻ, ഷിൻസ് വടക്കൻ, ബൂത്ത് പ്രസിഡന്റ് എം.പി. ചെറിയാൻ, വാർഡ് പ്രസിഡന്റ് മുരളി, രഞ്ജിത്ത്, സന്തോഷ് ആലുക്ക തുടങ്ങിയവർ സന്നിഹിതരായി.












Leave a Reply