ഒരു നൂറ്റാണ്ടിന്റെ സ്മരണയിൽഅവിട്ടത്തൂർ ഹോളി ഫാമിലി എൽ.പി. സ്കൂളിൽ ശതാബ്ദി സ്മാരക ഹാൾ സമർപ്പണം നടത്തി

അവിട്ടത്തൂർ : ഹോളി ഫാമിലി എൽ.പി.
വിദ്യാലയത്തിന്റെ 101-ാം വാർഷികവും ശതാബ്ദി സ്മാരക ഹാൾ സമർപ്പണവും നടന്നു.

പ്രശസ്ത സിനിമാനടനും കാരികേച്ചർ കലാകാരനുമായ
ജയരാജ് വാര്യർ ഹാളിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പൊതുസമ്മേളനം അവിട്ടത്തൂർ ഹോളി ഫാമിലി ചർച്ച് വികാരി റവ. ഫാ. റെനിൽ കാരാത്ര ഉദ്ഘാടനം ചെയ്തു.

മാനേജറും ഹോളി ഫാമിലി പാവനാത്മ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറുമായ റവ. സി. ഡോ. ട്രീസ ജോസഫ് അധ്യക്ഷത വഹിച്ചു.

വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പറും ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാനുമായ
ജോസ് ജെ. ചിറ്റിലപ്പള്ളി, റവ. ഫാ. ഡേവിസ് പട്ടത്ത്, പഞ്ചായത്തംഗങ്ങളായ വിദ്യ നെഹ്റു, സി.എസ്. ഓമനക്കുട്ടൻ, വി. ബിന്ദു, പ്രധാനാധ്യാപിക റവ. സിസ്റ്റർ ജെസീന, ലോക്കൽ മാനേജർ റവ. സിസ്റ്റർ ആനി വർഗ്ഗീസ്, ജോളി ജോസഫ്, പി.ടി.എ. പ്രസിഡൻ്റ് പ്രസാദ്, കെ.എസ്. സജ്യു എന്നിവർ പ്രസംഗിച്ചു.

ഈ അധ്യയന വർഷം ഇരിങ്ങാലക്കുട ഉപജില്ലാതലത്തിൽ പാഠ്യ പാഠ്യേതര തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാലയത്തിലെ മിന്നും താരങ്ങളെ അനുമോദിച്ചു.

തുടർന്ന് കുട്ടികളുടെ കലാവിരുന്നും ജയരാജ് വാര്യർ സ്റ്റേജ് ഷോയും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *