അധ്യാപക മികവിന് മാതൃവിദ്യാലയത്തിന്റെ ആദരം; ജെനില്‍ ജോണിന് ഹൃദയപൂര്‍വം സ്വീകരണം

ഇരിങ്ങാലക്കുട : സംസ്ഥാന അധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ ജെനില്‍ ജോണിന് മാതൃവിദ്യാലയമായ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ സ്വീകരണം നല്‍കി.

സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് ബൈജു കൂവപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ജെനില്‍ ജോണിന് ഉപഹാരം സമ്മാനിച്ചു.

കത്തീഡ്രല്‍ ട്രസ്റ്റി ഷോബി പോള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

മുന്‍ കായിക അധ്യാപിക കെ.വി. ഇന്ദിരാമണി, ഫസ്റ്റ് അസിസ്റ്റന്റ് കെ.പി. ലിറ്റി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രധാനാധ്യാപിക റീജ ജോസ് സ്വാഗതവും അധ്യാപക പ്രതിനിധി സി.എസ്. നാന്‍സി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *