കെ.വി. കുമാരന്‍ മാസ്റ്റർ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂരിൽ നടത്തിയ കെപിഎംഎസ് മുന്‍ സംസ്ഥാന പ്രസിഡൻ്റ് കെ.വി. കുമാരന്‍ മാസ്റ്ററുടെ പതിനഞ്ചാമത് അനുസ്മരണം വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ അബ്ദുളളക്കുട്ടി ഉദ്ഘാടനം ചെയ്തു.

തുല്യതയ്ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയ നേതാവായിരുന്നു കെ.വി. കുമാരന്‍ മാസ്റ്ററെന്ന് അവർ പറഞ്ഞു.

അധികാരത്തിന്റെ താക്കോല്‍ ദ്വാരങ്ങളില്‍ സാധാരണ മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ മാത്രമേ ജനാധിപത്യം പൂര്‍ണ്ണത കൈവരിക്കുകയുള്ളൂവെന്നും അത്തരമൊരു വീക്ഷണമായിരുന്നു കെ.വി. കുമാരന്‍ മാഷിനെ നയിച്ചിരുന്നതെന്നും സുലേഖ അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

യൂണിയന്‍ പ്രസിഡൻ്റ് ആശ ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു.

സിപിഎം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എം.കെ. മോഹനന്‍, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശശി മേനോന്‍ മണമേല്‍, കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ പി.എ. അജയഘോഷ്, നേതാക്കളായ ശാന്ത ഗോപാലന്‍, ടി.എ. വേണു, പി.എന്‍. സുരന്‍, പ്രേംജിത്ത് പൂവത്തുംകടവില്‍, പി.വി. ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *