ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് വുമൺസ് ഡെവലപ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ‘ജെൻഡർ ആൻഡ് മലയാള സിനിമ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
കോളെജിലെ സെന്റ് ചാവറ സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.
എഴുത്തുകാരിയും ഗവേഷകയുമായ പൂജ “പ്രിയദർശൻ
സിനിമകളിലെ ലിംഗപദവി, സ്ത്രീ പ്രാതിനിധ്യം, മാറിയ സാമൂഹിക കാഴ്ചപ്പാടുകൾ” എന്നിവയെക്കുറിച്ചും പെൺകാഴ്ചകളെക്കുറിച്ചും സ്ത്രീ കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും
വിഷയാവതരണം നടത്തി.
എച്ച്.ആർ. മാനേജർ പ്രൊഫ. ഷീബ വർഗ്ഗീസ്, വുമൺസ് ഡെവലപ്‌മെന്റ് സെൽ കോർഡിനേറ്റേഴ്‌സ് ഡോ. വി. ശ്രീവിദ്യ, ജീന വീരകുട്ടി,
ഭാരവാഹികളായ ഡോ. സീന വർഗ്ഗീസ്, ഡോ. എം.വി. അമ്പിളി, സി.എ. നിവേദ്യ, വിവിധ വകുപ്പുകളിലെ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.












Leave a Reply