ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കൻഡറി & വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ കായികമേള “വേഗ” ഗവ. ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു.
ഗവ. ഗേൾസ് സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് എ.വി. ഷൈൻ, ഗവ. ബോയ്സ് സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് വി. ഭക്തവത്സലൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.കെ. മുരളി, പ്രധാന അധ്യാപിക വി.വി. വിജി എന്നിവർ ആശംസകൾ നേർന്നു.
ഗേൾസ് വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ കെ.ആർ. ഹേന, ബോയ്സ് വി.എച്ച്.എസ്.ഇ. സീനിയർ അസിസ്റ്റൻ്റ് സനൂജ എന്നിവരും പങ്കെടുത്തു.
ഗേൾസ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു പി. ജോൺ സ്വാഗതവും ഹൈസ്കൂൾ പ്രധാന അധ്യാപിക കെ.എസ്. സുഷ നന്ദിയും പറഞ്ഞു.
റിട്ട. കായിക അധ്യാപകൻ ലാലു തോമസ്, കൺവീനർമാരായ സുമൻ ജി. മുക്കുളത്ത്, ഡോ. എ.ബി. ബിനിയ, കെ.വി. വിദ്യ, കെ.എൽ. രതി എന്നിവരുടെ നേതൃത്വത്തിൽ മികവാർന്ന പ്രകടനങ്ങളോടെ വിദ്യാർഥിനികൾ കായികമേള അവിസ്മരണീയമാക്കി.











Leave a Reply