ഇരിങ്ങാലക്കുട : ഗവ മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ലോക നാളികേര ദിനം ആഘോഷിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ സ്കൂൾ അങ്കണത്തിൽ തെങ്ങിൻ. തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി, വാർഡ് കൗൺസിലർ ഡെലി സിജു യോഹന്നാൻ, പ്രിൻസിപ്പാൾ എം. കെ മുരളി, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ എം. ആർ അജിത്കുമാർ, അസി കൃഷി ഓഫീസർ എം. കെ ഉണ്ണി, അഗ്രികൾച്ചറൽ അസിസ്റ്റന്റ് പി. എസ് വിജയകുമാർ എന്നിവർ പ്രസംഗിച്ചു.











Leave a Reply