ഗ്രാമോത്സവം : ആദരവ് സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് തുറവൻകാട് ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആദരവ് സമ്മേളനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രിയുടെ ഈ വർഷത്തെ പൊലീസ് മെഡൽ നേടിയ സിവിൽ പൊലീസ് ഓഫീസർ ഇ.എസ്. മണി, വാർഡിലെ രാജ്യസേവന രംഗത്ത് മികച്ച സേവനം കാഴ്ചവെച്ചവരെയും ഇപ്പോഴും മികച്ച സേവനം തുടരുന്നവരെയും, എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയവരെയും സമ്മേളനത്തിൽ ആദരിച്ചു.

മുരിയാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപിള്ളി, ജ്യോതി സരിൻ, പി.വി. വിശാഖൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

പഞ്ചായത്തംഗം ടി.കെ. ശശി, സാമൂഹ്യ പ്രവർത്തകൻ കെ.കെ. വിശ്വനാഥൻ, എ.ഡി.എസ്. പ്രസിഡന്റ് സുലേഖ മധുസൂദനൻ, കൺവീനർ അഭില ഷിന്റോ എന്നിവർ പ്രസംഗിച്ചു.

സിജു ചാലക്കൽ, ശ്രീനിവാസൻ, ബിന്ദു മോഹനൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *